22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • തൊഴിലിടങ്ങളില്‍ ശിശു പരിപാലനകേന്ദ്രം സജ്ജം
Kerala

തൊഴിലിടങ്ങളില്‍ ശിശു പരിപാലനകേന്ദ്രം സജ്ജം

തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജ്, കണ്ണൂര്‍ സര്‍വകലാശാല എന്നിവിടങ്ങളില്‍ വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ ശിശു പരിപാലന കേന്ദ്രങ്ങള്‍ സജ്ജമായി. അമ്പതിലധികം ജീവനക്കാരുള്ള തൊഴിലിടങ്ങളില്‍ ശിശുപരിപാലനകേന്ദ്രം എന്ന പദ്ധതിയുടെ ഭാഗമായാണ് ക്രഷുകള്‍ സജ്ജമാക്കിയത്. ജീവനക്കാരുടെ കുട്ടികളെ പരിപാലിക്കുന്നതിനായി ഓരോ വര്‍ക്കറും ഹെല്‍പ്പറും ഉണ്ട്. കുട്ടികള്‍ക്കായി ശിശു സൗഹൃദ ഫര്‍ണിച്ചറുകള്‍, പാചകത്തിനുള്ള പാത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, തൊട്ടില്‍, മെത്ത എന്നിവയുമുണ്ട്. ഞായര്‍, പൊതു അവധി ദിനങ്ങളിലൊഴികെ ക്രഷ്പ്രവര്‍ത്തിക്കും.

തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ ഒരുക്കിയ ക്രഷിന്റെ ഉദ്ഘാടനം ധര്‍മടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍. കെ. രവി നിര്‍വഹിച്ചു. തലശ്ശേരി ബ്ലോക്ക് പഞ്ചായത്തംഗം പി. സീമ, ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ ഡീന ഭരതന്‍, ബ്രണ്ണന്‍ കോളേജ് സീനിയര്‍ സൂപ്രണ്ട് എം. അസീസ്, ഐ. സി. ഡി. എസ് സൂപ്പര്‍വൈസര്‍ ഷൈജി, ശിശുക്ഷേമ സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് അഴീക്കോടന്‍ ചന്ദ്രന്‍, ക്രഷ് കമ്മിറ്റി കോ-ഓര്‍ഡിനേറ്റര്‍ കെ. എ. മുഹമ്മദ് ഹനീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

തെങ്കാശിയിൽ കർഷകരിൽനിന്ന് പച്ചക്കറികൾ നേരിട്ട് സംഭരിക്കുന്നതിന് ധാരണാപത്രം ഒപ്പ് വച്ചു

Aswathi Kottiyoor

ക​ർ​ണാ​ട​ക​യി​ലും ക​ന​ത്ത മ​ഴ: ബം​ഗ​ളൂ​രു ന​ഗ​രം വെ​ള്ള​ത്തി​ൽ

Aswathi Kottiyoor

കാലഘട്ടത്തിന്റെ പ്രത്യേകതയ്ക്കനുസരിച്ച് പോലീസ് സേനയെ ആധുനീകരിക്കും: മുഖ്യമന്ത്രി; വിവിധ ദുരന്തഘട്ടങ്ങളില്‍ പോലും ജനങ്ങള്‍ക്ക് സന്നദ്ധ സഹായമായി മാറിയിട്ടുള്ള കേരളാ പോലീസ് സേന ക്രമസമാധാനപാലനം മാത്രമല്ല തങ്ങളുടെ കര്‍ത്തവ്യമെന്ന് വ്യക്തമാക്കുന്ന സേനയുടെ പുതിയ മുഖം എന്ന് മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox