വോട്ടര്‍ പട്ടികയില്‍ പേരുള്ള പ്രവാസികള്‍ക്ക് വിദേശത്ത് വോട്ട് ചെയ്യാന്‍ അവസരണം നല്‍കണമെന്ന ഹര്‍ജിയില്‍ നോട്ടീസയച്ച് സുപ്രീംകോടതി. വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും കോടതി നോട്ടീസയച്ചു.
കേരള പ്രവാസി അസോസിയേഷന്റെ ഹര്‍ജിയിലാണ് കോടതി നടപടി. പ്രവാസികളുടെ വോട്ടുമായി ബന്ധപ്പെട്ട മറ്റ് ഹര്‍ജികള്‍കള്‍ക്ക് ഒപ്പം ഈ ഹര്‍ജിയും പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.