23.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • വയനാട്ടിലേക്ക് പുതിയ പാക്കേജുമായി കെഎസ്ആർടിസി
Kerala

വയനാട്ടിലേക്ക് പുതിയ പാക്കേജുമായി കെഎസ്ആർടിസി

വയനാട്ടിലേക്ക് പുതിയ യാത്രാ പാക്കേജുമായി കെഎസ്ആർടിസി കണ്ണൂർ ടൂറിസം സെൽ. രാവിലെ ആറിന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് രാത്രി 10. 30ന് തിരിച്ചെത്തുന്ന രീതിയിലാണ് ടൂർ പ്ലാൻ ചെയ്തിട്ടുള്ളത്.

തുഷാരഗിരി വെള്ളച്ചാട്ടം സന്ദർശിച്ചതിന് ശേഷം താമരശ്ശേരി ചുരം കയറി ലക്കിടി വ്യൂ പോയിന്റ്, ഹണി മ്യൂസിയം, പൂക്കോട് തടാകം, എൻ ഊര് ആദിവാസി പൈതൃക ഗ്രാമം എന്നിവിടങ്ങളിലാണ് സന്ദർശിക്കുക. ബ്രേക്ക് ഫാസ്റ്റ്, ലഞ്ച്, ഈവനിംഗ് ടീ സ്നാക്സ്, ഡിന്നർ, എൻട്രി ഫീ ഉൾപ്പെടെ ഒരാൾക്ക് 1140 രൂപയാണ് ചാർജ്.
ആഗസ്റ്റ് 21ന് ആദ്യയാത്ര ഫ്ളാഗ് ഓഫ് ചെയ്യും.

തീവ്രമഴ കാരണം നിർത്തി വെച്ചിരുന്ന പൈതൽമല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പാലക്കയം തട്ട് എന്നിവിടങ്ങളിലേക്കുള്ള അഡ്വഞ്ചർ ടൂർ പാക്കേജും 21ന് പുനരാരംഭിക്കും. 750 രൂപയാണ് ചാർജ്. രാവിലെ എഴിന് കണ്ണൂരിൽ നിന്നും പുറപ്പെട്ട് രാത്രി ഒമ്പതിന് തിരിച്ചെത്തുന്ന രീതിയിലാണ് പാക്കേജ്. ഫോൺ: 9605372288, 8089463675.

Related posts

ഇന്നലെ (ജനുവരി 27) സംസ്ഥാനത്ത് ഏഴ് ലക്ഷത്തിലധികം കാർഡുടമകൾ വ്യാഴാഴ്ച റേഷൻ വിഹിതം കൈപ്പറ്റി: മന്ത്രി ജി.ആർ അനിൽ

Aswathi Kottiyoor

മാലിന്യ സംസ്കരണം: എംപവേർഡ് കമ്മിറ്റിക്ക് വിശാലമായ അധികാരം നൽകുമെന്ന് മന്ത്രി എം ബി രാജേഷ്

Aswathi Kottiyoor

ലോ​ക്ഡൗ​ണി​ൽ പു​റ​ത്തി​റ​ങ്ങി​യാ​ൽ ആ​​​ന്‍റി​​​ജ​​​ൻ പ​രി​ശോ​ധ​ന; പോ​സി​റ്റീ​വാ​യാ​ൽ സി​എ​ഫ്എ​ൽ​ടി​സി​യി​ലേക്ക്‌

Aswathi Kottiyoor
WordPress Image Lightbox