24.3 C
Iritty, IN
July 1, 2024
  • Home
  • Kerala
  • കർഷകർക്ക് പിന്തുണ നൽകേണ്ട സന്ദർഭം: മുഖ്യമന്ത്രി
Kerala

കർഷകർക്ക് പിന്തുണ നൽകേണ്ട സന്ദർഭം: മുഖ്യമന്ത്രി

കർഷകരുടെ സുരക്ഷിതത്വം തകർക്കുന്ന നവഉദാരവൽക്കരണ നയങ്ങൾക്കെതിരെ രാജ്യമാകെ വലിയ പ്രക്ഷോഭങ്ങളാണ് നടക്കുന്നതെന്നും അവയോട് ഐക്യപ്പെടാനും കർഷകർക്കു പിന്തുണ നൽകാനും മുന്നോട്ട് വരാൻ നാം തയ്യാറാകേണ്ട സന്ദർഭമാണിതെന്നും കർഷകദിന സന്ദേശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നമ്മുടെ രാജ്യത്തെ കർഷകർ കടുത്ത പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന ഘട്ടമാണിത് എന്നത് കർഷക ദിനത്തിന്റെ പ്രസക്തി വർദ്ധിപ്പിക്കുന്നു.

നമ്മുടെ ശ്രേഷ്ഠമായ കാർഷിക പാരമ്പര്യത്തെ ആഘോഷിക്കാനും കാർഷിക മേഖലയുടെ അഭിവൃദ്ധിക്കായി പുതിയ ചിന്തകൾ പങ്കുവയ്ക്കാനുമുള്ള അവസരമാണ് ചിങ്ങം ഒന്ന് കർഷക ദിനമായി ആചരിക്കുന്നതിലൂടെ ഒരുങ്ങുന്നത്. ബദൽ കാർഷിക നയങ്ങളുമായി മുന്നോട്ടു പോകുന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതികൾ കൂടുതൽ ജനകീയമാക്കാൻ അനിവാര്യമായ പിന്തുണ ഏവരിൽ നിന്നും ഉണ്ടാകണം. നമ്മുടെ മഹത്തായ കാർഷിക പാരമ്പര്യം സംരക്ഷിക്കാനും കർഷകരുടെ ക്ഷേമത്തിനായും നമുക്കൊരുമിച്ചു മുന്നോട്ടു പോകാമെന്ന് ആശംസകൾ നേർന്നു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

Related posts

നി​യ​മ​സ​ഭ​യി​ൽ എ​ത്തേ​ണ്ട ബി​ല്ലു​ക​ൾ ഇ​ന്നു മ​ന്ത്രി​സ​ഭ പ​രി​ഗ​ണി​ക്കും

Aswathi Kottiyoor

സംസ്ഥാനത്ത് അടുത്ത നാല് മാസം വൈദ്യുതി നിരക്ക് കൂടും.

Aswathi Kottiyoor

മിൽമ പാൽവില ലിറ്ററിന് അഞ്ചു രൂപയിലധികം കൂട്ടേണ്ടി വരുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി.

Aswathi Kottiyoor
WordPress Image Lightbox