സ്കൂളുകളിൽ ലഹരി ഉപയോഗം കൂടിവരുന്ന സാഹചര്യത്തിൽ സ്കൂളുകൾ കേന്ദ്രീകരിച്ച് കർശന പരിശോധനയാണ് എക്സൈസ് നടത്തുന്നത്. ഭക്ഷ്യസുരക്ഷാ വകുപ്പുമായി സഹകരിച്ച് സ്കൂൾ പരിസരങ്ങളിലെ കടകളിൽ പരിശോധന നടത്തിവരുന്നുണ്ട്. ബീച്ചുകൾ കേന്ദ്രീകരിച്ചും കുട്ടികൾ പോകാൻ ഇടമുള്ള സ്ഥലങ്ങളിലും എക്സൈസിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നുണ്ട്.
സ്കൂളുകളിൽ പ്രവർത്തിക്കുന്ന ലഹരിവിരുദ്ധ ക്ലബുകൾ കുറച്ചുകൂടി കാര്യക്ഷമമാക്കും. അതിനായി ഈ മാസം തന്നെ ലഹരിവിരുദ്ധ ക്ലബുകളുടെ യോഗങ്ങൾ വിളിച്ചുചേർക്കും. ബോധവത്കരണം, കൗൺസലിംഗ് ഉൾപ്പെടെ വിദ്യാർഥികൾക്ക് നൽകും. ക ൂടാതെ രക്ഷിതാക്കളിലും ബോധവത്കരണം നടത്തും. അതിനായി സ്കൂളുകളുടെ നേതൃത്വത്തിൽ പിടിഎ യോഗങ്ങൾ വിളിച്ചുചേർത്ത് എല്ലാവരെയും ഉൾപ്പെടുത്തി ബോധവത്കരണം നൽകും.
ലഹരി ഉപയോഗമുണ്ടെന്ന് സംശയം തോന്നുന്ന വിദ്യാർഥികളെ പ്രത്യേകം നിരീക്ഷിച്ച് വേണ്ടുന്ന നടപടികളെടുക്കും.