22.5 C
Iritty, IN
November 21, 2024
  • Home
  • Thiruvanandapuram
  • രാഷ്‌‌ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; കേരളത്തിലെ 12 ഉദ്യോഗസ്ഥർക്ക് പുരസ്‌കാരം.
Thiruvanandapuram

രാഷ്‌‌ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; കേരളത്തിലെ 12 ഉദ്യോഗസ്ഥർക്ക് പുരസ്‌കാരം.

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച്‌ രാഷ്‌‌ട്രപതിയുടെ പൊലീസ്‌ മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിലെ 12 പൊലീസ് ഉദ്യോഗസ്ഥർ പുരസ്‌കാരത്തിന് അർഹരായി. 10 പേർക്ക് സ്‌‌തുത്യർഹ സേവനത്തിനുള്ള പുരസ്‌കാരവും രണ്ടുപേർക്ക് വിശിഷ്‌ട സേവനത്തിനുള്ള പുരസ്‌കാരവുമാണ് ലഭിച്ചത്.

വിജിലൻസ് മേധാവി എഡിജിപി മനോജ് എബ്രാഹാം, കൊച്ചി ക്രൈംബ്രാഞ്ച് എസിപി ബിജി ജോർജ് എന്നിവർ വിശിഷ്‌ട സേവനത്തിനുള്ള പുരസ്‌കാരത്തിന് അർഹരായി. കുര്യാക്കോസ് വി യു, പി എ മുഹമ്മദ് ആരിഫ്, സുബ്രമണ്യൻ ടി കെ, സജീവൻ പി സി, സജീവ് കെ കെ, അജയകുമാർ വി നായർ, പ്രേംരാജൻ ടി പി, അബ്‌ദു‌‌ൾ റഹീം അലികുഞ്ഞ്, രാജു കെ വി, ഹരിപ്രസാദ് എം കെ എന്നിവർ സ്‌തുത്യർഹ പുരസ്‌കാരത്തിന് അർഹരായി. രാജ്യത്താകെ 1,082 ഉദ്യോഗസ്ഥരാണ് ഇത്തവണ രാഷ്‌‌ട്രപതിയുടെ പൊലീസ് മെഡലിന് അർഹരായത്.

Related posts

യാത്രക്കാർക്കുള്ള നിയന്ത്രണങ്ങൾ നീക്കി; കോവിഡ് കാലത്ത് വർധിപ്പിച്ച ബസ്ചാർജ് പിൻവലിച്ചില്ല…

Aswathi Kottiyoor

ബാങ്കുകളുടെ ലയനം; ലയിപ്പിച്ച ബാങ്കുകളുടെ ചെക്ക് ബുക്കുകളും പാസ്സ് ബുക്കുകളും ഇന്ന് മുതൽ അസാധുവാകും….

Aswathi Kottiyoor

*6 ജില്ലയിൽ ഓറഞ്ച് അലർട്ട്; 9 ഡാമുകളിൽ റെഡ് അലർട്ട്; മഴക്കെടുതിയിൽ കേരളം.*

Aswathi Kottiyoor
WordPress Image Lightbox