24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ജില്ലയില്‍ 56 കിലോമീറ്റര്‍ കടല്‍ത്തീരം ശുചീകരിക്കും
Kerala

ജില്ലയില്‍ 56 കിലോമീറ്റര്‍ കടല്‍ത്തീരം ശുചീകരിക്കും

‘ശുചിത്വ സാഗരം സുന്ദര തീരം’ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 56 കിലോമീറ്റര്‍ കടല്‍ത്തീരം ശുചീകരിക്കും. കണ്ണൂര്‍ കോര്‍പറേഷന്‍, ന്യൂമാഹി, തലശ്ശേരി, ധര്‍മ്മടം, മുഴപ്പിലങ്ങാട്, അഴീക്കോട്, മാട്ടൂല്‍, രാമന്തളി, മാടായി എന്നീ 9 തദ്ദേശ സ്ഥാപനങ്ങളിലെ കടല്‍ത്തീരമാണ് ഒന്നാംഘട്ടത്തില്‍ ശുചീകരിക്കുന്നത്. ഇതിനായി തദ്ദേശസ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റികള്‍ രൂപീകരിച്ചുകഴിഞ്ഞു.
തദ്ദേശ സ്ഥാപന അദ്ധ്യക്ഷന്‍ ചെയര്‍മാനും ഫിഷറീസിലെ ഒരു ഉദ്യോഗസ്ഥന്‍ കണ്‍വീനറുമായുള്ള ഈ കമ്മിറ്റികളാണ് പ്രവൃത്തി ആസൂത്രണം ചെയ്യുന്നത്. ബോധവത്കരണം, പ്ലാസ്റ്റിക് മാലിന്യ ശേഖരണം-പുനരുപയോഗം തുടര്‍ ക്യാമ്ബയിന്‍ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്. തുടക്കമെന്ന നിലയില്‍ ജില്ലാതല കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പയ്യാമ്പലം ബീച്ചില്‍ കടലോര നടത്തം സംഘടിപ്പിച്ചിരുന്നു. ഇതുവഴി കണ്ടെത്തിയ മാലിന്യങ്ങള്‍ സന്നദ്ധ പ്രവര്‍ത്തകരെ നിയോഗിച്ച്‌ നീക്കം ചെയ്തു.

Related posts

കണ്ണൂരിൽ നിന്നും മൂന്നാറിലേക്ക് കെഎസ്ആർടിസി യാത്ര

Aswathi Kottiyoor

ദുരിതാശ്വാസ നിധി വകമാറ്റിയെന്ന ഹർജി വിശാല ബെഞ്ചിലേക്ക് മാറ്റി

Aswathi Kottiyoor

പ​ത്ത​നം​തി​ട്ട​യി​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ ബ​സ് മ​റി​ഞ്ഞു; 18 പേ​ർ​ക്ക് പ​രി​ക്ക്

Aswathi Kottiyoor
WordPress Image Lightbox