കരിക്കോട്ടക്കരി :കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂളിൽ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷത്തോടനുബന്ധിച്ച് ദേശീയ പതാക നിർമ്മാണ ശില്പശാല നടത്തി. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ആവശ്യമായ ദേശീയ പതാക നിർമ്മിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്ന വിധത്തിലാണ് ശില്പശാല സംഘടിപ്പിച്ചത്. അധ്യാപകരുടേയും രക്ഷിതാക്കളുടേയും നേതൃത്വത്തിൽ നടന്ന ശില്പശാലയിൽ അറുനൂറോളം പതാകകളാണ് നിർമ്മിച്ചത്.
ശില്പശാല അയ്യങ്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ അസി. മാനേജർ റവ.ഫാ. റൂബിൾ മാർട്ടിൻ അധ്യക്ഷത വഹിച്ചു.
വിവിധ മത്സരവിജയികൾക്ക് അയ്യങ്കുന്ന് ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ബീന റോജസ് സമ്മാനങ്ങൾ വിതരണം ചെയ്തു.
സ്കൂൾ പ്രധാനാധ്യാപകൻ സോജൻ വർഗീസ്, പി.ടി.എ. വൈസ് പ്രസിഡന്റ് ജെയ്സൺ തോമസ്, ലിൻസ് തോമസ്, തുടങ്ങിയവർ സംസാരിച്ചു. ഭാരതവും ദേശീയ പതാകയും എന്ന വിഷയത്തെക്കുറിച്ച് സിസ്റ്റർ ലിവി ജോസഫ് കുട്ടികൾക്കായി പഠന ക്ലാസ്സും നല്കി. സ്വാതന്ത്ര്യ സമര നായകന്മാരുടെ ചിത്രങ്ങളും ഇന്ത്യയുടെ ചരിത്രവുമായി ബന്ധപ്പെട്ട പുസ്തകങ്ങളും ഉൾപ്പെടുത്തി പ്രദർശനവും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.