24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • നാട്ടു നന്മയുടെ മധുരം നുണയാന്‍ ചക്ക മഹോത്സവം
Kerala

നാട്ടു നന്മയുടെ മധുരം നുണയാന്‍ ചക്ക മഹോത്സവം

ചക്ക കൊണ്ട് എത്ര ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാം എന്ന് ചോദിച്ചാല്‍ കൃത്യമായ ഉത്തരം ഉണ്ടാകില്ല. എന്നാല്‍ 50ഓളം വ്യത്യസ്ത വിഭവങ്ങളൊരുക്കി ചക്ക ചില്ലറക്കാരനല്ലെന്ന് തെളിയിക്കുകയാണ് ചെമ്പിലോട് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ ചക്ക മഹോത്സവം. ചക്കയെ ജനകീയമാക്കുക, ചക്കയുടെ പോഷക ഔഷധ മൂല്യങ്ങള്‍ പ്രചരിപ്പിക്കുക, മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ചാല ബൈപ്പാസ് പരിസരത്ത് മേള ആരംഭിച്ചത്. ചക്കകൊണ്ടുള്ള പായസം, അച്ചാര്‍, പുഴുക്ക്, പുട്ട്‌പൊടി, ജാം, പേട തുടങ്ങി അമ്പതിലേറെ ഉല്‍പ്പന്നങ്ങളാണുള്ളത്. കൂടാതെ തെങ്ങില്‍തൈകളും ചിരട്ട കൊണ്ടുള്ള അലങ്കാര വസ്തുക്കളും ജൈവ വളങ്ങളും വില്‍പ്പനക്ക് ഒരുക്കിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡണ്ട് കെ ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സി പ്രസീത അധ്യക്ഷത വഹിച്ചു. അംഗങ്ങളായ ഇ ബിന്ദു, കെ സി പ്രകാശന്‍, കെ സുരേശന്‍, ഡി ജിഷ, എ വിദ്യ, ടി രതീശന്‍, കെ രതീശന്‍, വി ലോഹിതാക്ഷന്‍, കെ സി ഫാത്തിമ, കൃഷി ഓഫീസര്‍ ശ്രുതിലക്ഷ്മി, വി ഇ ഒ സി വിപിന്‍, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ എം പി ഷീജ എന്നിവര്‍ പങ്കെടുത്തു. മഹോത്സവം ശനിയാഴ്ച സമാപിക്കും

Related posts

നിര്‍മാണ തൊഴിലാളികള്‍ക്ക് സൗജന്യ ബസ് പാസ് പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍

ഡ​ൽ​ഹി​യി​ൽ രാ​ത്രി​കാ​ല ക​ർ​ഫ്യൂ

Aswathi Kottiyoor

ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് ഭൂ​വു​ട​മ​ക​ൾ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്ക​ണം

Aswathi Kottiyoor
WordPress Image Lightbox