24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പക്ഷികളുമായി വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവാക്കാന്‍ ഡിജിസിഎ മാര്‍ഗ്ഗനിര്‍ദ്ദേശം
Kerala

പക്ഷികളുമായി വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവാക്കാന്‍ ഡിജിസിഎ മാര്‍ഗ്ഗനിര്‍ദ്ദേശം

ഇന്ത്യയിലുടനീളമുള്ള വിമാനത്താവളങ്ങളില്‍ പക്ഷികളുടെ ആക്രമണം തടയാന്‍ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഡിജിസിഎ.

കഴിഞ്ഞ ഏതാനും ആഴ്ചകളായി വിമാനങ്ങളില്‍ പക്ഷികള്‍ ഇടിച്ച സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് വ്യോമയാന മന്ത്രാലയം മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കിയിരിക്കുന്നത്.

എല്ലാ എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍മാരോടും അവരുടെ വൈല്‍ഡ് ലൈഫ് ഹസാര്‍ഡ് മാനേജ്‌മെന്റ് പ്രോഗ്രാം അവലോകനം ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നതായി ഡിജിസിഎ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കി. വന്യജീവി അപകടസാധ്യത വിലയിരുത്താനും വിമാനങ്ങള്‍ക്ക് ഉണ്ടാകുന്ന അപകട സാധ്യത അനുസരിച്ച്‌ റാങ്ക് നല്‍കാനും ആവശ്യപ്പെട്ടു. വന്യജീവികളുടെ ചലനങ്ങള്‍ നിരിക്ഷിക്കുന്നതിനും രേഖപ്പെടുത്തുന്നതിനുമുള്ള നടപടിക്രമങ്ങള്‍ വിമാനത്താവളങ്ങളില്‍ ഉണ്ടായിരിക്കണം.

വിമാനത്താവളത്തിനകത്തും പരിസരത്തും വന്യജീവികളുടെ ചലനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൈലറ്റുമാരെ അറിയിക്കാനുള്ള നടപടിക്രമവും വിമാനത്താവളങ്ങള്‍ക്ക് ഉണ്ടായിരിക്കണം. പതിവ് പട്രോളിംഗ് അല്ലാതെ വന്യജീവികള്‍ക്ക് പട്രോളിംഗിന്റെ സമയം ശീലിക്കാതിരിക്കാന്‍ ക്രമരഹിതമായ പാറ്റേണുകളില്‍ പട്രോളിംഗ് നടത്താനും നിര്‍ദ്ദേശമുണ്ട്. വൈല്‍ഡ് ലൈഫ് ഹസാര്‍ഡ് മാനേജ്‌മെന്റ് പ്രോഗ്രാമിന്റെ നടത്തിപ്പിനെക്കുറിച്ച്‌ പ്രതിമാസം എടുത്ത നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും വന്യജീവികളുടെ ആക്രമണ ഡാറ്റ നല്‍കാനും എയറോഡ്രാം ഓപ്പറേറ്റര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 4ന് ചണ്ഡീഗഡിലേക്കുള്ള ഗോ ഫസ്റ്റ് വിമാനം പക്ഷിയിടിച്ചതിനെ തുടര്‍ന്ന് അഹമ്മാദാബാദിലേക്ക് മടങ്ങിയിരുന്നു. ജൂണ്‍ 19ന് 185 യാത്രക്കാരുമായി പട്‌നയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന സ്‌പൈസ് ജെറ്റ് വിമാനത്തില്‍ പക്ഷി ഇടിച്ചതിനാല്‍ എഞ്ചിന്‍ തകരാറിലാകുകയും തീപിടിക്കുകയുമുണ്ടായിരുന്നു. അടിയന്തര ലാന്‍ഡിംഗ് നടത്തിയാണ് വന്‍ ദുരന്തം ഒഴിവായത്.

Related posts

‘ഉയർന്നജലനിരപ്പ്‌ നിലനിർത്തുന്നത്‌ മഹാവിപത്തിന്‌ കാരണമായേക്കാം’

Aswathi Kottiyoor

പോക്‌സോ കേസ് സാമ്പിളുകൾ ശേഖരിക്കുന്നതിൽ കാലതാമസം വരുത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കണം: ബാലാവകാശ കമ്മീഷൻ

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ ​വി​ല വ​ര്‍​ധി​ച്ചു

Aswathi Kottiyoor
WordPress Image Lightbox