സംസ്ഥാനത്ത് ഉഴുന്നുപരിപ്പിന്റെ വില കുതിച്ചുയരുന്നു. ഏതാണ്ട് 15 ശതമാനത്തോളമാണ് ഒരു മാസം കൊണ്ട് ഉണ്ടായിട്ടുള്ള വിലക്കയറ്റം. ഉഴുന്നുപരിപ്പിന് പുറമേ, തുവരപ്പരിപ്പിനും കത്തിക്കയറുന്ന വിലയാണ്. പരിപ്പുകളുടെ വിള നശിക്കുകയും നിലവിലുള്ള സ്റ്റോക്ക് പരിമിതമായതും വിലക്കയറ്റത്തിലേക്ക് നയിച്ചിട്ടുണ്ട്.
ഓള്‍ കേരള ബാറ്റേഴ്‌സ് അസോസിയേഷന്‍ ദോശ, അപ്പം മാവുകളുടെ വില ഓഗസ്റ്റ് ഒന്നു മുതല്‍ കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ഉഴുന്നിനും തുവരപ്പരിപ്പിനും പൊന്നും വില ആയിട്ടുള്ളത്. ഇവയുടെ വില കയറ്റം രൂക്ഷമായാല്‍ ഭക്ഷ്യ വിഭവങ്ങള്‍ക്ക് ഹോട്ടലുകാരും നിരക്ക് കൂട്ടാന്‍ സാധ്യതയുണ്ട്.
ഇന്ത്യയിലേക്ക് പ്രധാനമായും ഉഴുന്നുപരിപ്പ് ഇറക്കുമതി ചെയ്യുന്നത് മ്യാന്‍മാരില്‍ നിന്നാണ്. മ്യാന്‍മാരിലെ ചില ആഭ്യന്തര പ്രശ്‌നങ്ങള്‍ കാരണം ഇന്ത്യയിലേക്കുള്ള ചരക്ക് ഇറക്കുമതിയില്‍ ഇടിവുണ്ടായതാണ് തുവരപ്പരിപ്പിന്റെയും ഉഴുന്നുപരിപ്പിന്റെയും ലഭ്യത കുറയാന്‍ കാരണമായത്. അതേസമയം, ഇവയുടെ ക്ഷാമം പരിഹരിക്കാന്‍ ആഫ്രിക്കയില്‍ നിന്ന് ചരക്ക് കയറ്റുമതി ചെയ്തിട്ടുണ്ട്.