23.2 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഡൽഹിയിൽ സ്‌ത്രീകൾക്കെതിരായ അതിക്രമം 16.9 ശതമാനം കൂടി.*
Kerala

ഡൽഹിയിൽ സ്‌ത്രീകൾക്കെതിരായ അതിക്രമം 16.9 ശതമാനം കൂടി.*


ന്യൂഡൽഹി> ഡൽഹിയിൽ സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ 16.9 ശതമാനം വർധന. 2021 ജനുവരി ഒന്ന്‌ മുതൽ ജൂലൈ 15 വരെയുള്ള ആദ്യ പാദത്തിൽ 6747 കേസ്‌ രേഖപ്പെടുത്തിയപ്പോൾ 2022ലെ സമാന കാലയളവിലെ കുറ്റകൃത്യങ്ങളുടെ എണ്ണം 7887 ആയി കുതിച്ചു. ഡൽഹി പൊലീസാണ്‌ കണക്കുകൾ പുറത്തുവിട്ടത്‌. ദിവസവും ആറുസ്‌ത്രീകൾ ലൈംഗികപീഡനത്തിന്‌ ഇരയാകുന്നുണ്ട്‌.

സ്‌ത്രീകളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങളിൽ 17 ശതമാനമാണ്‌ വർധന. കേന്ദ്രആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഡൽഹി പൊലീസ്‌ സ്‌ത്രീസുരക്ഷയുടെ കാര്യത്തിൽ പരാജയമാണെന്ന്‌ തെളിയിക്കുന്നതാണ്‌ പൊലീസ്‌ പുറത്തുവിട്ട കണക്കുകൾ.

Related posts

ഹോം നഴ്സ്, വീട്ടുജോലി: ക്ഷേമനിധി ബോർഡ് വരും; കരടുബിൽ തയാറായി.

Aswathi Kottiyoor

രാജ്യത്ത് ഒമിക്രോണ്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല; പരിശോധന കൂട്ടാന്‍ കേന്ദ്രനിര്‍ദേശം.

Aswathi Kottiyoor

പ്ലസ് വൺ രണ്ടാം അലോട്മെന്റ് 26നും മൂന്നാംഘട്ടം ജൂലൈ ഒന്നിനും

Aswathi Kottiyoor
WordPress Image Lightbox