24.4 C
Iritty, IN
October 4, 2024
  • Home
  • Kelakam
  • ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പതാക പ്രദർശനവും ക്വിസ്സ് മത്സരവും നടത്തി.*
Kelakam

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പതാക പ്രദർശനവും ക്വിസ്സ് മത്സരവും നടത്തി.*


കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണമന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ വിഭാഗവും സ്കൗട്ട് ആൻഡ് ഗൈഡ്സും സംയുക്തമായി സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിന്റെ ഭാഗമായി നടക്കുന്ന ആസാദിക അമൃത് മഹോത്സവ ത്തോടനുബന്ധിച്ച് ചടങ്ങ് സംഘടിപ്പിച്ചു. കേളകം പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി സുനിത വാത്യാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രിൻസിപ്പാൾ എൻ ഐ ഗീവർഗീസ് അധ്യക്ഷനായിരുന്നു. സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ ടെക്നിക്കൽ അസിസ്റ്റൻറ് ശ്രീ .കെ എസ് ബാബുരാജൻ ആമുഖപ്രഭാഷണം നടത്തി . പബ്ലിസിറ്റി ഓഫീസർ ബിജു കെ മാത്യു ക്ലാസുകൾ നയിച്ചു. കെ.വി ബിജു, കുമാരി എയ്ഞ്ചൽ തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് വിദ്യാർത്ഥികൾക്കായി സ്വാതന്ത്ര്യ സന്ദേശ ക്ലാസും ക്വിസ് മത്സരവും സംഘടിപ്പിച്ചു. കുട്ടികൾ നിർമ്മിച്ച പതാകയുടെ പ്രദർശനവും ക്വിസ് മത്സരത്തിൽ വിജയികളായ ആദിത്യ, എയ്ഞ്ചൽ, അനാമിക, എൽസ എന്നീ വിദ്യാർത്ഥികൾക്ക് സമ്മാനവും നൽകി.

Related posts

നാശനഷ്ടം സംഭവിച്ച സ്ഥലങ്ങൾ സന്ദർശിച്ചു

Aswathi Kottiyoor

കോണ്‍ഗ്രസ് കേളകം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി

Aswathi Kottiyoor

കെഎസ്ആർടിസി സർവീസ് പുനരാരംഭിച്ചില്ല…

Aswathi Kottiyoor
WordPress Image Lightbox