സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിംഗിനും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. മുബൈ കോൺസുലേറ്റ് വഴിയുള്ള വിസ സ്റ്റാമ്പിംഗിന് ഇനി ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യമാണ്. തൊഴിൽ വിസകൾക്കാണ് ഉത്തരവ് ബാധകമാവുക.
ഓഗസ്റ്റ് 22 തിങ്കളാഴ്ച മുതൽ ഉത്തരവ് പ്രാബല്യത്തിലാകും. ഡൽഹി എംബസി വഴിയുള്ള സ്റ്റാമ്പിം ഗിന് നിലവിൽ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഡൽഹി എംബസി വഴിയുള്ള തൊഴിൽ വിസ സ്റ്റാമ്പിംഗിന് നേരത്തെയുള്ള നിയമമാണിത്. ഇതാണിപ്പോൾ മുംബൈ കോൺസുലേറ്റ് വഴിയുള്ള വിസ സ്റ്റാമ്പിംഗിനും ബാധകമാക്കിയത്.
ഇതോടെ ഇനി സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിംഗ് പൂർത്തിയാക്കാൻ പോലീസിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇത് സംബന്ധിച്ച അറിയിപ്പ് മുംബൈയിലെ സൗദി കോൺസുലേറ്റ് എല്ലാ റി ക്രൂട്ടിംഗ് ഏജന്റുമാർക്കും അംഗീകൃത ട്രാവൽ ഏജൻസികൾക്കും നൽകി. മുഴുവൻ തൊഴിൽ വിസകൾക്കും പുതിയ മാനദണ്ഡം നിർബന്ധമാകും.