27.2 C
Iritty, IN
July 3, 2024
  • Home
  • Kerala
  • പഠനോപകരണങ്ങൾ വിതരണം ചെയ്തു
Kerala

പഠനോപകരണങ്ങൾ വിതരണം ചെയ്തു

ഇരിട്ടി: ഇരിട്ടി എക്സൈസ് റെയിഞ്ച് വിമുക്തി യുടെ കീഴിൽ പ്രവർത്തിക്കുന്ന കടത്തുംകടവ് സെന്റ് ജോൺസ് ബാപ്ടിസ്റ്റ് ഇംഗ്ളീഷ് മീഡിയം ഹൈസ്‌കൂളിലെ വിമുക്തി ലഹരിവിരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തിൽ പഠനോപകാരണങ്ങൾ വിതരണം ചെയ്തു. ആദിവാസി കോളനികളിലെ കുട്ടികൾക്ക് വേണ്ടി ശേഖരിച്ച ‘കൂട്ടുകാർക്ക് ഒരു സ്നേഹസമ്മാനം’ പഠനോപകരണങ്ങളുടെ വിതരണമാണ് നടന്നത്. സെന്റ് ജോൺസ് ബാപ്ടിസ്റ്റ് ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ വെച്ച് നടന്ന പരിപാടിയിൽ ഇരിട്ടി എക്സൈസ് റെയിഞ്ച് ഇൻസ്‌പെക്ടർ സി. രജിത്ത്, സ്കൂൾ പ്രിൻസിപ്പാൾ സെൽമ കുര്യാക്കോസ് എന്നിവർ ഇതിന്റെ വിതരണം നിർവ്വഹിച്ചു. പരിക്കളം എ യു പി സ്‌കൂൾ, ജി യു പി സ്കൂൾ നുച്യാട് എന്നീ സ്‌കൂളുകളിലെ 180 വിദ്യാർത്ഥികൾക്കാണ് നോട്ട് പുസ്തകവും പേനയും ഉൾപ്പെടുന്ന പഠനോപകരണങ്ങൾ നൽകിയത്.
പരിക്കളം, നുച്യാട് സ്‌കൂളുകളെ പ്രതിനിധീകരിച്ച് നിഖിൽ, മോഹനൻ എന്നീ അദ്ധ്യാപകരും, വിമുക്തി ക്ലബ് കൺവീനർ ജെസ്സി ജോസഫ്, ഇരിട്ടി റെയിഞ്ച് വിമുക്തി കോർഡിനേറ്റർമാരായ പി.കെ. സജേഷ്, കെ.പി. സനേഷ്,വത്സൻ, പ്രമോട്ടർമാരായ സിന്ധു, മായ, വിമുക്തി ക്ലബ് മെമ്പർമാർ തുടങ്ങിയവർ സംബന്ധിച്ചു.

Related posts

ഇരിട്ടി: ഇരിട്ടി ഹയർസെക്കണ്ടറി സ്‌കൂളിൽ നടക്കുന്ന ഇരിട്ടി ഉപജില്ലാ ശാസ്ത്രമേളക്കിടെ സാമൂഹ്യ സേവനവുമായി എൻ എസ് എസ്

Aswathi Kottiyoor

റോഡ് സുരക്ഷയുടെ സന്ദേശവുമായി വീണ്ടും മോട്ടോർ വാഹന വകുപ്പിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്…………

Aswathi Kottiyoor

മാലിന്യ സംസ്കരണം: എംപവേർഡ് കമ്മിറ്റിക്ക് വിശാലമായ അധികാരം നൽകുമെന്ന് മന്ത്രി എം ബി രാജേഷ്

Aswathi Kottiyoor
WordPress Image Lightbox