കൊട്ടിയൂർ: തൊഴില്‍ ദിനങ്ങള്‍ വെട്ടിക്കുറക്കുന്ന ഉത്തരവ് പിന്‍വലിക്കുക, തൊഴില്‍ ദിനങ്ങള്‍ 200 ആയി വര്‍ധിപ്പിക്കുക, ഇ എസ് ഐ അനുവദിക്കുക, ആയുധ വാടക പുനസ്ഥാപിക്കുക, ക്ഷേമ നിധി നടപ്പിലാക്കുക, വേതനം 700 രൂപയാക്കി ഉയര്‍ത്തുക, ഫെസ്റ്റിവല്‍ അലവന്‍സ് അനുവദിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് കൊണ്ട് എന്‍ ആര്‍ ഇ ജി വര്‍ക്കേഴ്സ് ഫെഡറേഷന്‍ ഈ മാസം 22 ന് രാജ്ഭവന് മുന്നില്‍ നടത്തുന്ന തൊഴില്‍ സംരക്ഷണ സംഗമത്തിന്റെ ഭാഗമായാണ് കൊട്ടിയൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തിയത്. എ ഐ ടി യു സി സംസ്ഥാന കമ്മറ്റി അംഗം സി.വിജയന്‍ ഉദ്ഘാടനം ചെയ്തു. സിസിലി ആമക്കാട്ട് അധ്യക്ഷത വഹിച്ചു, എ ഐ ടി യു സി മണ്ഡലം പ്രസിഡണ്ട് വി.പത്മനാഭന്‍, പഞ്ചായത്ത് അംഗം ഷാജി പൊട്ടയില്‍ ,സിപിഐ കൊട്ടിയൂര്‍ ലോക്കല്‍ സെക്രട്ടറി കെ.എ ജോസ്, ബേബി അമക്കാട്ട്, രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.