21.6 C
Iritty, IN
November 21, 2024
  • Home
  • Thiruvanandapuram
  • ബഫർസോൺ: ജനവാസ മേഖല ഒഴിവാക്കാൻ വനം വകുപ്പിന് ചുമതല.
Thiruvanandapuram

ബഫർസോൺ: ജനവാസ മേഖല ഒഴിവാക്കാൻ വനം വകുപ്പിന് ചുമതല.

തിരുവനന്തപുരം: സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റുമുളള ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖല (ഇഎസ്‍സെഡ്/ബഫർസോൺ) തീരുമാനിക്കുമ്പോൾ ജനവാസ മേഖലകളും കൃഷിയിടങ്ങളും പൊതുസ്ഥാപനങ്ങളും പൂർണമായി ഒഴിവാക്കാൻ ഉചിതമായ നടപടികൾക്കു വനം വകുപ്പിനെ സർക്കാർ ചുമതലപ്പെടുത്തി. ഇക്കാര്യത്തിൽ സുപ്രീം കോടതിയിലുളള കേസിലും ആവശ്യമായ നിയമനടപടി സ്വീകരിക്കാൻ നിർദേശിച്ചു.

കഴിഞ്ഞ മാസം 27ലെ മന്ത്രിസഭാ യോഗ തീരുമാനത്തെ തുടർന്ന് അഡ്വക്കറ്റ് ജനറലിന്റെയും നിയമ വകുപ്പിന്റെയും അനുമതി വാങ്ങിയ ശേഷമാണ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ്.

വന്യജീവി സങ്കേതങ്ങൾക്കും മറ്റും ചുറ്റും ഒരു കിലോമീറ്റർ‍ വീതി‍യിലെങ്കിലും പരിസ്ഥിതിലോല മേഖല വേണമെന്നു സുപ്രീം കോടതി ജൂൺ 3ന് ഉത്തരവിട്ടിരുന്നു. അതു പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിക്കുന്നതിന്റെ മുന്നോടിയായാണ് പുതിയ ഉത്തരവിറക്കിയത്.

ജനവാസ കേന്ദ്രങ്ങളിൽ പൂജ്യവും മറ്റു പ്രദേശങ്ങളിൽ ഒരു കിലോമീറ്ററു‍മായി പരിസ്ഥിതി ലോല മേഖല നിശ്ചയിക്കണ‍മെന്നുള്ള 2019 ലെ കേരളത്തിന്റെ ഉത്തരവ് കൂടി അടിസ്ഥാനമാക്കിയാണ് ജൂൺ മാസത്തിൽ കോടതി വിധിയുണ്ടായത്.

ഉത്തരവ് റദ്ദാക്കിയിട്ടില്ല, ആവശ്യമില്ല: വനം വകുപ്പ്

∙ ബഫർ സോൺ സംബന്ധിച്ചു മന്ത്രിസഭാ യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ 2019 ഒക്ടോബർ 31ൽ ഇറങ്ങിയ ഉത്തരവ് റദ്ദാക്കിയിട്ടി‍ല്ലെന്നും റദ്ദാക്കേണ്ട ആവശ്യമില്ലെന്നും വനം മന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഈ ഉത്തരവിൽ പൂജ്യം മുതൽ ഒരു കിലോമീറ്റർ വരെ എന്നു വ്യക്തമാക്കിയിട്ടുണ്ടെന്നും അതിനാൽ റദ്ദാക്കേണ്ട ആവശ്യമില്ലെന്നുമാണു വിശദീകരണം.

Related posts

അൺലോക്ക് രണ്ടാംദിനം; സംസ്ഥാനത്ത് സ്വകാര്യ ബസുകളും നിരത്തിൽ, ഒറ്റ അക്ക നമ്പർ ബസുകൾക്ക് ഡ‍ബിൾബെല്ല്…

Aswathi Kottiyoor

കോവിഡ് വാക്സിൻ രെജിസ്ട്രേഷൻ; വ്യാജ വെബ്സൈറ്റുകൾക്കെതിരെ ജാഗ്രത….

Aswathi Kottiyoor

കെട്ടിട നിർമ്മാണാനുമതികളുടെ കാലാവധി നീട്ടി: മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ…

Aswathi Kottiyoor
WordPress Image Lightbox