കണ്ണൂർ: സ്വാതന്ത്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ മാർട്ടിൻ ജോർജ് നയിക്കുന്ന ആസാദി കി ഗൗരവ് പദയാത്ര നാളെ മുതൽ. വർഗീയതയും ഫാസിസവും തുടച്ചു നീക്കുക, ഏകാധിപത്യ ഭരണകൂടങ്ങളെ തകർത്തെറിയുക, കേരളത്തെയും ഭാരതത്തെയും വീണ്ടെടുക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് പദയാത്രയെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പത്രസമ്മേളനത്തിൽ പറഞ്ഞു.
നാളെ ഉച്ചകഴിഞ്ഞ് 2.30 ന് ഉരുവച്ചാലിൽനിന്ന് പദയാത്ര ആരംഭിക്കും. മുൻ കെപിസിസി പ്രസിഡന്റ് കെ.മുരളീധരൻ എംപി ഉദ്ഘാടനം നിർവഹിക്കും. അന്ന് വൈകുന്നേരം അഞ്ചിന് മട്ടന്നൂർ ബസ്സ്റ്റാൻഡ് പരിസരത്ത് നടക്കുന്ന സമാപന പൊതുയോഗം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.13ന് ഉച്ചകഴിഞ്ഞ് 2.30 ന് വളപട്ടണം മന്നയിൽ നിന്ന് ആരംഭിക്കുന്ന പദയാത്ര രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം അഞ്ചിന് കണ്ണൂർ സ്റ്റേഡിയം കോർണറിൽ സമാപന സമ്മേളനം കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി. സിദ്ദീഖ് എംഎൽഎ ഉദ്ഘാടനം ചെയ്യും.15ന് കണ്ണൂരിൽ സ്മൃതി സംഗമം നടത്തും.
സ്വാതന്ത്ര്യദിനമായ 15ന് രാവിലെ എല്ലാ കോൺഗ്രസ് ഓഫീസുകളിലും വീടുകളിലും സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്തും. അന്നേദിവസം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സ്വാതന്ത്യ ദിനാഘോഷ പരിപാടികൾ നടത്തും. മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ജില്ലയിൽ സ്വാതന്ത്ര്യ സ്മൃതിയാത്രകളും സംഗമങ്ങളും സംഘടിപ്പിക്കും. പത്രസമ്മേളനത്തിൽ ഡിസിസി ജനറൽ സെക്രട്ടറിമാരായ ടി.ജയകൃഷ്ണൻ, റഷീദ് കവ്വായി എന്നിവരും പങ്കെടുത്തു.
previous post