21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • 60 കഴിഞ്ഞ സ്ത്രീകള്‍ക്ക് ഇനി സൗജന്യ ബസ് യാത്ര; പ്രഖ്യാപനവുമായി സർക്കാർ
Kerala

60 കഴിഞ്ഞ സ്ത്രീകള്‍ക്ക് ഇനി സൗജന്യ ബസ് യാത്ര; പ്രഖ്യാപനവുമായി സർക്കാർ

ഉത്തര്‍പ്രദേശില്‍ മുതിര്‍ന്ന സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച്‌ യോഗി ആദിത്യനാഥ് സര്‍ക്കാര്‍.60 വയസ് കഴിഞ്ഞ സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ബസുകളില്‍ സൗജന്യമായി യാത്ര ചെയ്യാമെന്ന് യോഗി ആദിത്യനാഥിന്റെ ട്വീറ്റില്‍ പറയുന്നു. മുതിര്‍ന്ന സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര എന്നത് ബിജെപിയുടെ പ്രകടനപത്രികയിലെ മുഖ്യ വാഗ്ദാനമാണ്.

ഇത് ഉടന്‍ തന്നെ നടപ്പാക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അറിയിച്ചു. ഇതിന് പുറമേ രക്ഷാബന്ധനിനോട് അനുബന്ധിച്ച്‌ എല്ലാ സ്ത്രീകള്‍ക്കും രണ്ടുദിവസം സൗജന്യമായി ബസ് യാത്ര നടത്താമെന്നും പ്രഖ്യാപനത്തില്‍ പറയുന്നു.

ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെയാണ് സൗജന്യയാത്ര. രക്ഷാബന്ധനിനോട് അനുബന്ധിച്ച്‌ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും അടുത്ത 48 മണിക്കൂറില്‍ സൗജന്യമായി ബസില്‍ യാത്ര ചെയ്യാമെന്ന് യോഗി ആദിത്യനാഥിന്റെ ട്വീറ്റില്‍ പറയുന്നു.

Related posts

പുതുക്കാൻ താമസം, പാ​സ്‌​പോ​ര്‍​ട്ടി​ല്‍ കു​ടു​ങ്ങി പ്ര​വാ​സി​ക​ള്‍

Aswathi Kottiyoor

പൊതുമേഖലയിലെ നിർമാണം: സുതാര്യത ഉറപ്പാക്കാൻ മാധ്യമങ്ങൾക്കും ഉത്തരവാദിത്വം‐ മന്ത്രി മുഹമ്മദ്‌ റിയാസ്‌

Aswathi Kottiyoor

കരീം ബെൻസെമയ്ക്ക് ബാലൻ ഡി ഓർ ; വനിതകളിൽ അലക്‌സിയ പുറ്റെലസ്

Aswathi Kottiyoor
WordPress Image Lightbox