• Home
  • Kerala
  • എം. വി ജയരാജൻ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു
Kerala

എം. വി ജയരാജൻ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു

കോളയാട്, കണിച്ചാർ, കേളകം പഞ്ചായത്തുകളിൽ ആഗസ്ത് 1ന് ഉണ്ടായ ഉരുൾപൊട്ടലിനെയും കനത്ത മഴയെയും തുടർന്ന് വീടുകളിൽ നിന്നും മാറ്റി താമസിപ്പിച്ചവരെ ദുരിതാശ്വാസ ക്യാമ്പുകളിൽ പോയി എം. വി ജയരാജൻ ഓഗസ്റ്റ് 9 ന് സന്ദർശിച്ച. സിപിഐ(എം) ഏരിയാ സ്രെക്രട്ടറി അഡ്വ. എം. രാജനും കണിച്ചാർ, കേളകം പഞ്ചായത്ത് പ്രസിഡന്റുമാരായ ആന്റണി സെബാസ്റ്റിയനും സി. ടി. അനീഷും മറ്റ് പാർട്ടി നേതാക്കളും കൂടെയുണ്ടായിരുന്നു. പ്രധാനമായും കണിച്ചാർ, കോളയാട് പഞ്ചായത്തുകളിലെ വെള്ളറ, മാടശ്ശേരി, ചെക്കേരി കോളനി എന്നീ പ്രദേശങ്ങളിലാണ് ഉരുൾപൊട്ടലുണ്ടായത്. വേക്കളം എ. യു. പി. സ്‌കൂൾ, പൂളക്കുറ്റി എ. എൽ. പി. സ്‌കൂൾ, പൂളക്കുറ്റി പള്ളിയോടനുബന്ധിച്ച പാരിഷ് ഹാൾ, കേളകം പഞ്ചായത്തിലെ ശാന്തിഗിരി, കോളിത്തട്ട് ജി. എൽ. പി. സ്‌കൂൾ എന്നീ ക്യാമ്പുകളാണ് സന്ദർശിച്ചത്.

Related posts

ക​രി​പ്പൂ​രി​ൽ വ​ലി​യ വി​മാ​ന​ങ്ങ​ൾ ഉ​ട​ൻ ചി​റ​കു​യ​ർ​ത്തി​ല്ല; റി​പ്പോ​ർ​ട്ട് പ​രി​ശോ​ധി​ക്ക​ട്ടെ​യെ​ന്ന് കേ​ന്ദ്രം

Aswathi Kottiyoor

വ്യാജ ഉല്‍പന്നങ്ങള്‍ വാങ്ങി വ്യാപാരികള്‍ വഞ്ചിതരാകരുത്; ശുചിത്വമിഷന്‍

Aswathi Kottiyoor

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

Aswathi Kottiyoor
WordPress Image Lightbox