22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ദേശീയപാതയിലെ കുഴി ‘ഒട്ടിച്ചതിൽ’ കോടതി ഇടപെടൽ;റോഡിലിറങ്ങി കളക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കണം.*
Kerala

ദേശീയപാതയിലെ കുഴി ‘ഒട്ടിച്ചതിൽ’ കോടതി ഇടപെടൽ;റോഡിലിറങ്ങി കളക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കണം.*


കൊച്ചി: ദേശീയപാതാ അശാസ്ത്രീയ കുഴിയടക്കലിൽ ഹൈക്കോടതിയുടെ അടിയന്തര ഇടപെടൽ. വിഷയത്തിൽ അടിയന്തരമായി ഇടപെടാൻ സർക്കാർ അഭിഭാഷകർക്ക് കോടതി നിർദ്ദേശം നൽകി. ടാർ പാക്കറ്റിലാക്കി കൈകോട്ട് ഉപയോഗിച്ച് ദേശീയപാതയിലെ കുഴിയടക്കുന്നത് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത്.

എറണാകുളം, തൃശ്ശൂർ ജില്ലകളിലെ കളക്ടർമാരോ അല്ലെങ്കിൽ അവർ ചുമതലപ്പെടുത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ഉദ്യോഗസ്ഥരോ ദേശീയപാതയിലെ കുഴി അടക്കുന്ന സ്ഥലങ്ങൾ പരിശോധിച്ച് റിപ്പോർട്ട് കോടതിക്ക് കൈമാറാനാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശം നൽകിയിരിക്കുന്നത്.

കളക്ടർമാർ കാഴ്ചക്കാരായി ഇരിക്കരുത്. അവർക്ക് അധികാരങ്ങൾ ഉണ്ട്. ദുരന്തനിവാരണ നിയമപ്രകാരം മോശം റോഡുകൾ ഉണ്ടായാൽ അതിൽ ഇടപെടാൻ ജില്ലാ കളക്ടർക്ക് അധികാരം ഉണ്ട്. ആ അധികാരം ഉപയോഗിക്കണം എന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഓർമ്മപ്പെടുത്തിയിരുന്നു. എന്നാൽ റോഡിലെ കുഴി അടക്കുന്നതിൽ വീഴ്ച വന്ന സാഹചര്യത്തിലാണ് കോടതി വീണ്ടും അടിയന്തര ഇടപെടൽ നടത്തിയിരിക്കുന്നത്. ജില്ലാ കളക്ടർമാരോട് റോഡിൽ ഇറങ്ങി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

Related posts

“ച​ക്ര​വാ​ത​ച്ചു​ഴി’ രൂപപ്പെട്ടു; വരും ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത

Aswathi Kottiyoor

കോഴിക്കോട് നാദാപുരത്ത് എസ് ഐ കുഴഞ്ഞ് വീണ് മരിച്ചു.

Aswathi Kottiyoor

കൊച്ചി വിമാനത്താവളം പുതിയ ഉയരത്തിൽ ; ബിസിനസ്‌ ജെറ്റ്‌ ടെർമിനൽ ഉദ്‌ഘാടനം നാളെ

Aswathi Kottiyoor
WordPress Image Lightbox