സിൽവർ ലൈൻ പദ്ധതിക്കു കേന്ദ്രസർക്കാർ ഉടൻ അംഗീകാരം നൽകണമെന്നു നീതി ആയോഗ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ. അവശ്യ സാധനങ്ങളെ അടക്കം ജിഎസ്ടി പരിധിയിൽ കൊണ്ടുവന്ന തീരുമാനം പുനപരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടണം. ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്രം ഇടപെട്ട് നിയമ പരിഹാരം ഉണ്ടാക്കണമെന്നും പ്രധാനമന്ത്രി അധ്യക്ഷത വഹിച്ച യോഗത്തില്‍ പിണറായി വിജയന് ആവശ്യപ്പെട്ടു.