21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • മുൻകരുതലായി ഇടുക്കി ഡാം ഇന്ന്‌ തുറക്കും ; പെരിയാറിലൂടെ ഒഴുക്കുക 50 ക്യുമെക്സ് ജലം
Kerala

മുൻകരുതലായി ഇടുക്കി ഡാം ഇന്ന്‌ തുറക്കും ; പെരിയാറിലൂടെ ഒഴുക്കുക 50 ക്യുമെക്സ് ജലം

ഇടുക്കി അണക്കെട്ട്‌ ഇന്ന്‌ തുറക്കും. രാവിലെ 10ന്‌ ചെറുതോണി ഡാമിന്റെ അഞ്ച്‌ ഷട്ടറിൽ മധ്യത്തിലുള്ളത്‌ 70 സെന്റിമീറ്റർ ഉയർത്തി 50 ക്യുമെക്സ് (സെക്കൻഡിൽ 50,000 ലിറ്റർ) ജലമാണ് പെരിയാറിലൂടെ ഒഴുക്കുക. കരകളിലുള്ളവർക്ക്‌ ജാഗ്രതാ നിർദേശം നൽകി. ജലനിരപ്പ്‌ 2382.53 അടി ആയതോടെ ശനി പുലർച്ചെ റെഡ്‌ അലർട്ട്‌ പ്രഖ്യാപിച്ചു. വൈകിട്ട്‌ 2383.10 അടിയിലെത്തി. സംഭരണശേഷിയുടെ 77 ശതമാനമാണിത്‌. 2021ൽ 2398 പിന്നിട്ടപ്പോഴാണ്‌ തുറന്നത്‌. 2403 അടിയാണ്‌ പരമാവധി ശേഷി. മുൻകരുതലായാണ്‌ അണക്കെട്ട്‌ തുറക്കുന്നതെന്ന്‌ മന്ത്രി റോഷി അഗസ്‌റ്റിൻ പറഞ്ഞു. മൂലമറ്റത്ത്‌ വൈദ്യുതോൽപ്പാദനം വർധിപ്പിച്ചു. ഇടുക്കി പദ്ധതി കമീഷൻ ചെയ്‌തശേഷം 10 തവണയാണ്‌ തുറന്നത്‌. 1981, 92, 2018, 2021 വർഷങ്ങളിലാണിത്‌. ഏറ്റവും കൂടുതൽ കഴിഞ്ഞവർഷം തുറന്നു, നാല്‌ തവണ.

മുല്ലപ്പെരിയാർ: 10 സ്‌പിൽവേ ഷട്ടറും തുറന്നുതന്നെ
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138 അടിക്ക് മുകളിൽ മാറ്റമില്ലാതെ തുടരുന്നു. റൂൾ കർവ് പ്രകാരം ആഗസ്‌തിലെ പരമാവധി സംഭരണം 137.5 അടി ആണെന്നിരിക്കെയാണ്‌ തമിഴ്നാടിന്റെ ലംഘനം. വെള്ളി പകൽ ഒന്നോടെ 137.5 അടി എത്തിയപ്പോൾ തമിഴ്നാട് ഇടുക്കിയിലേക്ക് വെള്ളം തുറന്നുവിട്ടിരുന്നു. ആദ്യം മൂന്ന് ഷട്ടർ ഉയർത്തിയത്‌ പിന്നീട്‌ 10 ആക്കി. 24 മണിക്കൂറിൽ ഇടുക്കി അണക്കെട്ടിലേക്ക് സെക്കൻഡിൽ 6603.85 ഘനയടി വീതം വെള്ളം ഒഴുകിയെത്തി. തമിഴ്നാട് സെക്കൻഡിൽ 2122 ഘനയടി വീതം കൊണ്ടുപോയി. ഈ വെള്ളമെത്തുന്ന തമിഴ്‌നാട്ടിലെ വൈഗ അണക്കെട്ടിൽ ഇപ്പോൾ 70.01 അടി വെള്ളമുണ്ട്. സംഭരണശേഷിയാകട്ടെ 71 അടിയും.

Related posts

വരുമാനം അറിയിച്ചാൽ ക്ഷേമ പെൻഷൻ ഉറപ്പ്‌

Aswathi Kottiyoor

റേഷൻ മണ്ണെണ്ണയുടെയും വില കൂട്ടി

Aswathi Kottiyoor

തി​ങ്ക​ളാ​ഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ; ബു​ധ​നാ​ഴ്ച പു​തി​യ ന്യൂ​ന​മ​ർ​ദം

Aswathi Kottiyoor
WordPress Image Lightbox