23.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • ഇടുക്കി അണക്കെട്ട് നാളെ തുറക്കും
Kerala

ഇടുക്കി അണക്കെട്ട് നാളെ തുറക്കും

ഇടുക്കി അണക്കെട്ട് നാളെ തുറക്കും. ഇടമലയാറില്‍ സംഭരിക്കാന്‍ കഴിയുന്ന അളവില്‍ കുറച്ചു വെള്ളം മാത്രം തുറന്നു വിടുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.ജലനിരപ്പ് അപ്പര്‍ റൂള്‍ ലെവലിലേക്ക് എത്തുന്ന സാഹചര്യത്തില്‍ ആണ് തീരുമാനം.

കാഞ്ഞിരപ്പുഴ ഡാമിന്‍റെ ഷട്ടറുകള്‍ ഇന്ന് 12 മണിക്ക് 70cm നിന്നും 60cm ആയി താഴ്ത്തിയിട്ടുണ്ട്. ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ്. മധ്യ, വടക്കന്‍ കേരളത്തില്‍ മഴ തുടരും. ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത തുടരുന്നതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കോഴിക്കോട്, ഇടുക്കി, വയനാട്, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്.

നാളെ 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ്.കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത് എന്ന് മുന്നറിയിപ്പുണ്ട്.

Related posts

ബഫർസോൺ: കക്ഷിചേരാൻ കർഷക സംഘടനകളും

Aswathi Kottiyoor

പണമില്ല, ബ്രിട്ടനിൽ കൊല്ലപ്പെട്ട അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിൽ ആശയക്കുഴപ്പം

Aswathi Kottiyoor

ക്വാറി ഉൽപ്പന്നങ്ങളുടെ വിലയിൽ 2022 ഡിസംബർ 31ന് ശേഷം ക്യുബിക് അടിക്ക് 14 രൂപ കൂട്ടിയത്‌ 10 രൂപ കുറച്ച്‌ 4 രൂപയാക്കണമെന്ന്‌ കലക്ടർ എസ് ചന്ദ്രശേഖർ.

Aswathi Kottiyoor
WordPress Image Lightbox