27.2 C
Iritty, IN
July 3, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത്ത് റോ​ഡ​പ​ക​ട​ങ്ങ​ൾ കൂ​ടു​ന്പോ​ഴും റോ​ഡ് സു​ര​ക്ഷ​യ്ക്ക് ആ​ളി​ല്ല
Kerala

സം​സ്ഥാ​ന​ത്ത് റോ​ഡ​പ​ക​ട​ങ്ങ​ൾ കൂ​ടു​ന്പോ​ഴും റോ​ഡ് സു​ര​ക്ഷ​യ്ക്ക് ആ​ളി​ല്ല

ക​​​ണ്ണൂ​​​ർ: റോ​​​ഡ് സു​​​ര​​​ക്ഷ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ മ​​​റി​​​ക​​​ട​​​ന്ന് സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വ്. ഡ്രൈ​​​വിം​​​ഗ് ടെ​​​സ്റ്റ് ന​​​ട​​​ത്തു​​​ന്ന ചു​​​മ​​​ത​​​ല​​​യും ചെ​​​ക്പോ​​​സ്റ്റി​​​ലെ പ​​​രി​​​ശോ​​​ധ​​​ന​​​യും എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് സ്ക്വാ​​​ഡി​​​ലെ എം​​​വി​​​ഐ (മോ​​​ട്ടോ​​​ർ വെ​​​ഹി​​​ക്കി​​​ൾ ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ), എ​​​എം​​​വി​​​ഐ (അ​​​സി​​​സ്റ്റ​​​ന്‍റ് മോ​​​ട്ടോ​​​ർ വെ​​​ഹി​​​ക്കി​​​ൾ ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ) എ​​​ന്നി​​​വ​​​ർ​​​ക്കു ന​​​ൽ​​​കി​​​യ ഉ​​​ത്ത​​​ര​​​വാ​​​ണു വി​​​വാ​​​ദ​​​ത്തി​​​ലാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

റോ​​​ഡ് സു​​​ര​​​ക്ഷ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കാ​​​ര്യ​​​ങ്ങ​​​ളു​​​ടെ ചു​​​മ​​​ത​​​ല എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​നാ​​​യി​​​രി​​​ക്കു​​​മെ​​​ന്നും റോ​​​ഡ് സേ​​​ഫ്റ്റി അ​​​ഥോ​​​റി​​​റ്റി ആ​​​ക്‌​​​ട് 2007 അ​​​നു​​​സ​​​രി​​​ച്ച് പ്ര​​​വ​​​ർ​​​ത്തി​​​ക്ക​​​ണ​​​മെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വി​​​നെ മ​​​റി​​​ക​​​ട​​​ന്നാ​​​ണു സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

മോ​​​ട്ടോ​​​ർ വെ​​​ഹി​​​ക്കി​​​ൾ ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ലെ എം​​​വി​​​ഐ​​​യും എ​​​എം​​​വി​​​ഐ​​​യും അ​​​ഴി​​​മ​​​തി​​​ക്കാ​​​രാ​​​യ​​​തു​​​കൊ​​​ണ്ടാ​​​ണു ചെ​​​ക്പോ​​​സ്റ്റി​​​ൽ എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റി​​​നെ നി​​​യോ​​​ഗി​​​ക്കു​​​ന്ന​​​തെ​​​ന്നു സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്നു. ഇ​​​തോ​​​ടെ മോ​​​ട്ടോ​​​ർ വ​​​കു​​​പ്പി​​​ലെ എം​​​വി​​​ഐ​​​യു​​​ടെ​​​യും എ​​​എം​​​വി​​​ഐ​​​യു​​​ടെ​​​യും ജോ​​​ലി, ഓ​​​ഫീ​​​സ് ജോ​​​ലി മാ​​​ത്ര​​​മാ​​​യി മാ​​​റി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. മോ​​​ട്ടോ​​​ർ വെ​​​ഹി​​​ക്കി​​​ൾ ഇ​​​ൻ​​​സ്പെ​​​ക്‌​​​ട​​​ർ​​​മാ​​​ർ ഇ​​​പ്പോ​​​ൾ ഓ​​​ഫീ​​​സി​​​ലി​​​രു​​​ന്നു മാ​​​ത്ര​​​മാ​​ണു ജോ​​​ലി ചെ​​​യ്യു​​​ന്ന​​​തെ​​​ന്നും ആ​​​രോ​​​പ​​​ണ​​​മു​​​യ​​​ർ​​​ന്നി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

2013 ൽ ​​​ഇ​​​റ​​​ക്കി​​​യ സ​​​ർ​​​ക്കു​​​ല​​​റി​​​ൽ മോ​​​ട്ടോ​​​ർ വെ​​​ഹി​​​ക്കി​​​ൾ ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ​​​മാ​​​ർ​​​ക്ക് ഓ​​​ഫീ​​​സി​​​ലി​​​രു​​​ന്ന് അ​​​പേ​​​ക്ഷ​​​ക​​​ൾ ഇ​​​ഷ്യൂ ചെ​​​യ്യു​​​ന്ന​​​തി​​​ന് അ​​​ധി​​​കാ​​​രം ന​​​ൽ​​​കി​​​യി​​​രു​​​ന്നു. അ​​​ന്നു​​​മു​​​ത​​​ൽ ചെ​​​ക്കിം​​​ഗി​​​നു പോ​​​കാ​​​തെ എം​​​വി​​​ഐ​​​മാ​​​ർ ഓ​​​ഫീ​​​സി​​​ൽ ഇ​​​രി​​​ക്കു​​​ക​​​യാ​​​ണ്. കൂ​​​ടാ​​​തെ, ലേ​​​ണേ​​​ഴ്സ് ടെ​​​സ്റ്റ് ഓ​​​ൺ​​​ലൈ​​​നാ​​​യി മാ​​​റ്റി​​​യ​​​പ്പോ​​​ൾ അ​​​തി​​​ന്‍റെ അ​​​പേ​​​ക്ഷ ഓ​​​ഫീ​​​സി​​​ലി​​​രു​​​ന്നു പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന ജോ​​​ലി എ​​​എം​​​വി​​​ഐ​​​മാ​​​ർ​​​ക്കു ന​​​ൽ​​​കി. കൂ​​​ടാ​​​തെ, ന്യൂ ​​​ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ വാ​​​ഹ​​​നം പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു ഹാ​​​ജ​​​രാ​​​ക്കു​​​ന്ന​​​തു നി​​​ർ​​​ത്തി​​​യ​​​പ്പോ​​​ൾ അ​​​തി​​​ന്‍റെ അ​​​പേ​​​ക്ഷ ഓ​​​ൺ​​​ലൈ​​​നി​​​ൽ വ​​​രു​​​ന്ന​​​ത് പ​​​രി​​​ശോ​​​ധി​​​ക്കാ​​​നും എ​​​എം​​​വി​​​ഐ​​​മാ​​​രെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി. ഇ​​​തോ​​​ടെ വെ​​​റും ഓ​​​ഫീ​​​സ് ജോ​​​ലി മാ​​​ത്ര​​​മാ​​​യി എം​​​വി​​​ഐ, എ​​​എം​​​വി​​​ഐ എ​​​ന്നി​​​വ​​​രു​​​ടെ ജോ​​​ലി മാ​​​റി.​​​

എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് സ്ക്വാ​​​ഡ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ഡ്രൈ​​​വിം​​​ഗ് ടെ​​​സ്റ്റി​​​ലും ചെ​​​ക്ക് പോ​​​സ്റ്റ് ഡ്യൂ​​​ട്ടി​​​യി​​​ലും ഏ​​​ർ​​​പ്പെ​​​ടു​​​ന്പോ​​​ൾ റോ​​​ഡ​​​പ​​​ക​​​ട​​​ങ്ങ​​​ൾ കു​​​റ​​​യ്ക്കാ​​​ൻ എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റി​​​ന് ആ​​​ളി​​​ല്ല. എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ചു​​​മ​​​ത​​​ല​​​യു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ്യൂ​​​ട്ടി​​​യി​​​ലേ​​​ക്കു​​​ത​​​ന്നെ മാ​​​റ്റ​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം ശ​​​ക്ത​​​മാ​​​ണ്.

Related posts

സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്; അഞ്ച് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്

Aswathi Kottiyoor

മെ​ഡി​സെ​പ് പ​ദ്ധ​തി: അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജി​ന് കു​ടി​ശി​ക ഏ​ഴ​ര​ക്കോ​ടി!

Aswathi Kottiyoor

കെ.എസ്.ആർ.ടി.സി. ഇനി ഓട്ടോയും ഓടിക്കും

Aswathi Kottiyoor
WordPress Image Lightbox