22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഡാം ​തു​റ​ന്നെ​ന്നു​ക​രു​തി പ്ര​ള​യ​മു​ണ്ടാ​കി​ല്ല, വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തി​യാ​ല്‍ കേ​സെ​ടു​ക്കും: മ​ന്ത്രി കെ.​രാ​ജ​ന്‍
Kerala

ഡാം ​തു​റ​ന്നെ​ന്നു​ക​രു​തി പ്ര​ള​യ​മു​ണ്ടാ​കി​ല്ല, വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തി​യാ​ല്‍ കേ​സെ​ടു​ക്കും: മ​ന്ത്രി കെ.​രാ​ജ​ന്‍

അ​ണ​ക്കെ​ട്ടു​ക​ള്‍ തു​റ​ന്നാ​ല്‍ ഉ​ട​ന്‍ പ്ര​ള​യ​മു​ണ്ടാ​കു​മെ​ന്ന് ക​രു​ത​രു​തെ​ന്ന് റ​വ​ന്യൂ​മ​ന്ത്രി കെ.​രാ​ജ​ന്‍. നി​യ​മ​പ്ര​കാ​രം മാ​ത്ര​മാ​കും ഡാ​മു​ക​ള്‍ തു​റ​ക്കു​ക.​ഒ​റ്റ​യ​ടി​ക്ക​ല്ല ഡാ​മി​ല്‍​നി​ന്നും വെ​ള്ളം തു​റ​ന്ന് വി​ടു​ന്ന​ത്. പ​ടി പ​ടി​യാ​യാ​ണ് ഇ​ത് ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞ​ത് ആ​ശ്വാ​സ​ത്തി​ന് ഇ​ട ന​ല്‍​കു​ന്നു​ണ്ട്. മു​ല്ല​പ്പെ​രി​യാ​ര്‍ തു​റ​ക്കേ​ണ്ടി വ​രു​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ത​ന്നെ ത​മി​ഴ്‌​നാ​ട് അ​റി​യി​ച്ചി​രു​ന്നു. പ​ര​മാ​വ​ധി ജ​ലം കൊ​ണ്ടു പോ​ക​ണ​മെ​ന്നും രാ​ത്രി തു​റ​ക്ക​രു​തെ​ന്നും ഡാം ​തു​റ​ക്കു​ന്ന കാ​ര്യം കേ​ര​ള​ത്തെ നേ​ര​ത്തെ അ​റി​യി​ക്ക​ണ​മെ​ന്നും ത​മി​ഴ്‌​നാ​ട് സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

2018-ലെ ​അ​നു​ഭ​വം ഇ​നി ഉ​ണ്ടാ​കി​ല്ല. കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം അ​നു​സ​രി​ച്ച് കേ​ര​ളം ജാ​ഗ്ര​ത പാ​ലി​ക്ക​ണം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍​വ​രു​ന്ന വ്യാ​ജ പ്ര​ചാ​ര​ണ​ത്തി​ന് കേ​സെ​ടു​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Related posts

കേരള മീഡിയ അക്കാദമിയുടെ ക്വിസ് പ്രസ്സ്-2022 ലഹരി വിരുദ്ധ മാധ്യമ സാക്ഷരതാ ക്വിസ്; ടീം രജിസ്ട്രേഷൻ ആരംഭിച്ചു

Aswathi Kottiyoor

ഉഷ്‌ണമേഖലാ പഴവർഗ കൃഷി പ്രോത്സാഹിപ്പിക്കും: മന്ത്രി കെ എൻ ബാലഗോപാൽ

Aswathi Kottiyoor

അനധികൃത ആംബുലൻസുകൾക്കെതിരെ കർശന നടപടി: മന്ത്രി

Aswathi Kottiyoor
WordPress Image Lightbox