24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • ഉ​രു​ൾ ക​ട​ന്ന് ജീ​വി​ത​ത്തി​ന്‍റെ പ​ച്ച​പ്പി​ലേ​ക്ക് അ​ർ​ഷ​ൽ
Kerala

ഉ​രു​ൾ ക​ട​ന്ന് ജീ​വി​ത​ത്തി​ന്‍റെ പ​ച്ച​പ്പി​ലേ​ക്ക് അ​ർ​ഷ​ൽ

ക​ണ്ണൂ​ർ: ഉ​രു​ൾ​പൊ​ട്ട​ലി​ന്‍റെ ഉ​ഗ്ര​ശ​ബ്ദം കേ​ട്ട് കാ​ട്ടി​ലേ​ക്ക് ഓ​ടി​യ എ​ട്ടു​വ​യ​സു​കാ​ര​നാ​യ അ​ർ​ഷ​ൽ തി​രി​ച്ചു​ക​യ​റി​യ​ത് ജീ​വി​ത​ത്തി​ലേ​ക്ക്. തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ് കോ​ള​യാ​ട് പ​ഞ്ചാ​യ​ത്തി​ലെ ചെ​ക്യേ​രി പൂ​ള​ക്കു​ണ്ട് പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ​ത്. ക​ന​ത്ത മ​ഴ​യ്ക്കി​ടെ ഉ​ഗ്ര​ശ​ബ്ദം കേ​ട്ട​തോ​ടെ അ​ർ​ഷ​ലും കു​ടും​ബ​വും കാ​ട്ടി​ലേ​ക്ക് ഓ​ടു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തെ മ​റ്റു മൂ​ന്ന് കു​ടും​ബ​ങ്ങ​ളും കൂ​ടെ​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ക​ന​ത്ത മ​ഴ​യും ഇ​രു​ട്ടും അ​ർ​ഷ​ലി​ന്‍റെ വ​ഴി തെ​റ്റി​ച്ചു. ഇ​തോ​ടെ അ​ർ​ഷ​ൽ കാ​ട്ടി​ൽ ഒ​റ്റ​പ്പെ​ടു​ക​യാ​യി​രു​ന്നു.
ത​നി​ച്ചാ​യ​തു ക​ണ​ക്കാ​ക്കാ​തെ ജീ​വ​ര​ക്ഷാ​ർ​ഥം അ​ർ​ഷ​ൽ കാ​ട്ടി​ലേ​ക്ക് ഓ​ടി​ക്ക​യ​റി. ഇ​തി​നി​ടെ കു​ഴി​യി​ൽ വീ​ണും മ​ര​ത്തി​നി​ടി​ച്ചും നി​സാ​ര പ​രി​ക്കു​ക​ളു​മേ​റ്റു. ഇ​തൊ​ന്നും വ​ക​വ​യ്ക്കാ​തെ ഈ ​എ​ട്ടു​വ​യ​സു​കാ​ര​ൻ കാ​ട്ടി​ൽ​ത്ത​ന്നെ അ​ഭ​യം തേ​ടി. ര​ണ്ടു​മ​ണി​ക്കൂ​റി​ലേ​റെ​യാ​ണ് നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ അ​ർ​ഷ​ൽ ക​ണ്ണ​വ​ത്തെ കൊ​ടും​വ​ന​ത്തി​ൽ ഒ​റ്റ​യ്ക്ക് അ​ല​ഞ്ഞ​ത്. ഏ​റെ​നേ​ര​ത്തെ തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ അ​ർ​ഷ​ലി​നെ കു​ടും​ബാം​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി.
അ​ർ​ഷ​ലി​ന്‍റെ വീ​ടി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ൽ കൂ​ടെ​യാ​ണ് ഉ​രു​ൾ​പൊ​ട്ട​ലി​ൽ വെ​ള്ളം കു​ത്തി​യൊ​ലി​ച്ച​ത്. ശ​ബ്ദം കേ​ട്ട​യു​ട​ൻ കു​ടും​ബ​ങ്ങ​ൾ വീ​ടു​വി​ട്ട​തി​നാ​ലാ​ണ് ചെ​ക്യേ​രി കോ​ള​നി​യി​ൽ വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​യ​ത്. വീ​ടു​ക​ൾ വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യ​തോ​ടെ അ​ർ​ഷ​ലും കു​ടും​ബ​വും നി​ല​വി​ൽ പെ​രി​ന്തോ​ടേ് വേ​ക്ക​ളം എ​യു​പി സ്‌​കൂ​ളി​ലെ ദു​രു​താ​ശ്വാ​സ ക്യാ​ന്പി​ലാ​ണ്.
‌സു​രേ​ഷ് -രേ​ഷ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ അ​ർ​ഷ​ൽ കൊ​മ്മേ​രി ഗ​വ. യു​പി സ്‌​കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​ണ്. ദു​രി​താ​ശ്വാ​സ​ക്യാ​ന്പ് സ​ന്ദ​ർ​ശി​ച്ച മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ അ​ർ​ഷ​ലി​ൽ​നി​ന്ന് വി​വ​ര​ങ്ങ​ൾ ആ​രാ​ഞ്ഞു.

Related posts

ലോക്ക്ഡൗണ്‍ തുടരണോയെന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇന്ന്……….

Aswathi Kottiyoor

കോവിഡ്‌ താഴേക്ക്‌ ; മൂന്നാം തരംഗം അവസാനഘട്ടത്തിൽ

Aswathi Kottiyoor

കെ​​ട്ടി​​ട​​നി​​ര്‍​മാ​​ണ സാ​​മ​​ഗ്രി​​ക​​ളു​​ടെ വി​​ല കു​​തി​​ക്കു​ന്നു; ഒപ്പം കരിങ്കൽക്ഷാമവും

Aswathi Kottiyoor
WordPress Image Lightbox