27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • മ​ഴ: എ​ല്ലാ ജി​ല്ല​ക​ളി​ലും അ​തീ​വ​ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
Kerala

മ​ഴ: എ​ല്ലാ ജി​ല്ല​ക​ളി​ലും അ​തീ​വ​ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

മ​ഴ മു​ന്ന​റി​യി​പ്പു​ക​ൾ നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ അ​തി​തീ​വ്ര മ​ഴ ല​ഭി​ച്ച​തി​നാ​ലും എ​ല്ലാ ജി​ല്ല​ക​ളി​ലും അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വ​രും ദി​വ​സ​ങ്ങ​ളി​ലും മ​ഴ തു​ട​രും. മു​ന്ന​റി​യി​പ്പു​ക​ൾ പ്രാ​ധാ​ന്യ​ത്തോ​ടെ കാ​ണ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ടു​ത്ത ആ​ഴ്ച​യോ​ടെ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദ രൂ​പീ​ക​ര​ണ സാ​ധ്യ​ത റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ വീ​ണ്ടും മ​ഴ ശ​ക്തി​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. അ​തു​കൂ​ടി മു​ന്നി​ൽ ക​ണ്ടു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ളാ​ണ് സം​സ്ഥാ​ന​ത്ത് സ​ർ​ക്കാ​ർ ഒ​രു​ക്കു​ന്ന​ത്.

അ​ണ​ക്കെ​ട്ടു​ക​ളി​ൽ​നി​ന്നു വ​ള​രെ നി​യ​ന്ത്രി​ത അ​ള​വി​ൽ മാ​ത്ര​മാ​ണ് വെ​ള്ളം ഒ​ഴു​ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം വ​ന​മേ​ഖ​ല​യി​ലും മ​ല​യോ​ര​ങ്ങ​ളി​ലെ​യും ശ​ക്ത​മാ​യ മ​ഴ​യി​ൽ എ​ത്തു​ന്ന പെ​യ്ത്തു​വെ​ള്ളം കൂ​ടി ആ​വു​മ്പോ​ൾ ഒ​ഴു​ക്ക് ശ​ക്തി​പ്പെ​ടാ​നും ജ​ല​നി​ര​പ്പ് ഉ​യ​ര​നും സാ​ധ്യ​ത​യു​ണ്ട്. അ​തു​കൊ​ണ്ട് ന​ദി​ക്ക​ര​യി​ൽ ഉ​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. ഡാ​മു​ക​ളി​ലെ ജ​ല​നി​ര​പ്പ് നി​രീ​ക്ഷി​ക്കു​ന്ന റൂ​ൾ ക​ർ​വ് മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി ഇ​ന്ന് യോ​ഗം ചേ​ർ​ന്ന് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യി​ട്ടു​ണ്ട്.

സം​സ്ഥാ​ന​ത്ത് തു​ട​രു​ന്ന ക​ന​ത്ത മ​ഴ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യു​ടെ ഒ​ൻ​പ​ത് സം​ഘ​ങ്ങ​ളെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വി​ന്യ​സി​ച്ച​താ​യി സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി അ​റി​യി​ച്ചു. ആ​ല​പ്പു​ഴ, കോ​ട്ട​യം, മ​ല​പ്പു​റം, വ​യ​നാ​ട്, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, ക​ണ്ണൂ​ർ, തൃ​ശൂ​ർ എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലാ​ണ് സേ​ന​യെ വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ ടീ​മു​ക​ളെ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​മു​ണ്ട്.

ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി, ഡി​ഫെ​ൻ​സ് സ​ർ​വീ​സ​സ് കോ​പ്സ് എ​ന്നി​വ​യു​ടെ ര​ണ്ടു ടീ​മു​ക​ളെ വീ​ത​വും ആ​ർ​മി, നേ​വി, കോ​സ്റ്റ് ഗാ​ർ​ഡ് എ​ന്നി​വ​യു​ടെ ഓ​രോ ടീ​മി​നെ​യും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

മ​ഴ​ക്കെ​ടു​ത്തി​യോ​ട​നു​ബ​ന്ധി​ച്ച് 20 മ​ര​ണ​ങ്ങ​ളാ​ണ് ഇ​തു​വ​രെ സം​ഭ​വി​ച്ചി​ട്ടു​ള്ള​ത്. വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 212 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളാ​ണ് സം​സ്ഥാ​ന​ത്തു പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന​ത്. 6,285 ആ​ൾ​ക്കാ​രാ​ണ് പ്ര​സ്തു​ത ക്യാ​മ്പു​ക​ളി​ൽ താ​മ​സി​ച്ചു വ​രു​ന്ന​ത്.

ചാ​ല​ക്കു​ടി​പ്പു​ഴ​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ചാ​ല​ക്കു​ടി പു​ഴ​യു​ടെ തീ​ര​ത്തു​ള്ള​വ​രെ​യും എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ ചാ​ല​ക്കു​ടി​പ്പു​ഴ​യു​ടെ തീ​രം ഉ​ൾ​ക്കൊ​ള്ളു​ന്ന പു​ത്ത​ൻ​വേ​ലി​ക്ക​ര, കു​ന്നു​ക​ര, ചേ​ന്ദ​മം​ഗ​ലം, പാ​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തു​ക​ളി​ലും ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രെ​യും ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Related posts

തലയ്ക്ക് അടിയേറ്റ് എനിക്കെന്തെങ്കിലും ആയിപ്പോകും?കട്ടിലിലൊക്കെ തലയിടിപ്പിക്കും

Aswathi Kottiyoor

അപകടം ഉണ്ടാക്കുന്ന അജ്ഞാത വാഹനങ്ങൾ കണ്ടെത്താൻ സംവിധാനം വേണം: മനുഷ്യാവകാശ കമ്മീഷൻ

Aswathi Kottiyoor

മഞ്ഞളാംപുറം യു. പി സ്കൂളിൽ കുട്ടികൾക്കായുള്ള അവധിക്കാല ക്യാമ്പുകൾ ഉത്ഘാടനം

Aswathi Kottiyoor
WordPress Image Lightbox