24.2 C
Iritty, IN
July 8, 2024
  • Home
  • Peravoor
  • ക​ണ്ണ​വം വ​ന​ത്തി​ലു​ണ്ടാ​യ​ത് പ​ത്തി​ല​ധി​കം ഉ​രു​ൾ​പൊ​ട്ട​ൽ
Peravoor

ക​ണ്ണ​വം വ​ന​ത്തി​ലു​ണ്ടാ​യ​ത് പ​ത്തി​ല​ധി​കം ഉ​രു​ൾ​പൊ​ട്ട​ൽ

പൂ​ള​ക്കു​റ്റി: ക​ണ്ണ​വം റേ​ഞ്ച് നെ​ടും​പൊ​യി​ൽ സെ​ക്‌​ഷ​നി​ൽ​പ്പെ​ടു​ന്ന വ​ന​ത്തി​ലു​ണ്ടാ​യ​ത് ചെ​റു​തും വ​ലു​തു​മാ​യ പ​ത്തി​ല​ധി​കം ഉ​രു​ൾ​പൊ​ട്ട​ൽ. നെ​ടും​പൊ​യി​ൽ-​മാ​ന​ന്ത​വാ​ടി അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ൽ 27-ാം മൈ​ലി​നും 28-ാം മൈ​ലി​നും ഇ​ട​യി​ലാ​ണ് ഉ​രു​ൾ​പൊ​ട്ട​ൽ ഉ​ണ്ടാ​യ​ത്. കൂ​റ്റ​ൻ പാ​റ​ക്കൂ​ട്ട​ങ്ങ​ളും മ​ര​ത്ത​ടി​ക​ളും വ​ന​ത്തി​ൽ​നി​ന്ന് ഒ​ഴു​കി​യെ​ത്തി നെ​ടും​പൊ​യി​ൽ-​മാ​ന​ന്ത​വാ​ടി റോ​ഡി​ലും താ​ഴെ​യു​ള്ള സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ കൃ​ഷി​യി​ട​ത്തി​ലും പ​തി​ച്ചു. ഈ ​മ​ല​വെ​ള്ളം കു​ത്തി​യൊ​ലി​ച്ചാ​ണ് പൂ​ള​ക്കു​റ്റി മേ​ഖ​ല​യി​ൽ വ്യാ​പ​ക​മാ​യ നാ​ശ​മു​ണ്ടാ​ക്കി​യ​ത്. സെ​മി​നാ​രി വി​ല്ല​യ്ക്ക് സ​മീ​പം വ​ന​ത്തി​ൽ മ​ല ഇ​ടി​ഞ്ഞു.

കേന്ദ്രസർക്കാർ
സഹായം നൽകണം:
കേ​ര​ള കോ​ൺ​ഗ്ര​സ്-​ബി

ക​ണ്ണൂ​ർ: മ​ഴ​ക്കെ​ടു​തി​യി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വരെ സ​ഹാ​യി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര സ​ഹാ​യം അനുവദിക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്-​ബി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് ചെ​ന്പേ​രി ആ​വ​ശ്യ​പ്പെ​ട്ടു.
സം​സ്ഥാ​ന​ത്തി​ന് വ​ഹി​ക്കാ​ൻ ക​ഴി​യു​ന്ന​തി​നും അ​പ്പു​റ​മു​ള്ള ന​ഷ്ട​മാ​ണ് സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽനി​ന്നു​ള്ള എം​പി​മാ​ർ ഒ​റ്റ​ക്കെ​ട്ടാ​യി ഈ ​അ​വ​സ്ഥ കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ ബോ​ധ്യ​പ്പെ​ടു​ത്ത​ണ​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ കേ​ന്ദ്ര സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ ശ​ക്ത​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും ജോ​സ് ചെ​ന്പേ​രി ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

ആ​ർ​ച്ച​റി സെ​ല​ക്ഷ​ൻ

Aswathi Kottiyoor

ആക്രിക്കടയിൽ നിന്ന് മോഷ്ടിച്ച് മറ്റൊരു ആക്രിക്കടയിൽ സാധനം വില്ക്കാനെത്തിയയാൾ പേരാവൂരിൽ അറസ്റ്റിൽ

Aswathi Kottiyoor

മാവടി പാടശേഖരത്തില്‍ കയര്‍ ഭൂവസ്ത്രം അണിയിച്ച് ജലസംരക്ഷണ പദ്ധതി

Aswathi Kottiyoor
WordPress Image Lightbox