24.3 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • ജീ​വ​ഹാ​നി സം​ഭ​വി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് 25 ല​ക്ഷം ന​ൽ​ക​ണം: പി.​കെ. കൃ​ഷ്ണ​ദാ​സ്
Peravoor

ജീ​വ​ഹാ​നി സം​ഭ​വി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് 25 ല​ക്ഷം ന​ൽ​ക​ണം: പി.​കെ. കൃ​ഷ്ണ​ദാ​സ്

ഇ​രി​ട്ടി : ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്തി​ൽ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ജീ​വ​ഹാ​നി സം​ഭ​വി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് 25 ല​ക്ഷം വീ​തം ധ​ന​സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന് ബി​ജെ​പി ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം പി.​കെ. കൃ​ഷ്ണ​ദാ​സ് ആ​വ​ശ്യ​പ്പെ​ട​ജ്ടു. ദു​ര​ന്ത​മേ​ഖ​ല​ക​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ശേ​ഷം സം​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് വീ​ട് നി​ർ​മി​ക്കാ​നു​ള്ള സ്ഥ​ല​വും വീ​ട് നി​ർ​മി​ക്കാ​നാ​വ​ശ്യ​മാ​യ പ​ണ​വും വീ​ട് ഭാ​ഗി​ക​മാ​യി ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് ആ​നു​പാ​തി​ക​മാ​യി ന​ഷ്ട​പ​രി​ഹാ​ര​വും ന​ൽ​ക​ണം. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ലു​ണ്ടാ​യ ദു​ര​ന്ത​ങ്ങ​ളി​ൽ​നി​ന്നും പാ​ഠ​മു​ൾ​ക്കൊ​ണ്ട് ജ​ന​ങ്ങ​ൾ​ക്ക് സു​ര​ക്ഷ​യൊ​രു​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​ർ പൂ​ർ​ണ​മാ​യും പ​രാ​ജ​യ​പ്പെ​ട്ട​താ​യും കൃ​ഷ്ണ​ദാ​സ് പ​റ​ഞ്ഞു. സം​സ്ഥാ​ന സ​മി​തി അം​ഗം വി.​വി. ച​ന്ദ്ര​ൻ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ. ഹ​രി​ദാ​സ്, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ആ​ർ. സു​രേ​ഷ്, പേ​രാ​വൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജ്യോ​തി പ്ര​കാ​ശ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ജി. സ​ന്തോ​ഷ്, മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ബാ​ബു വ​ർ​ഗീ​സ് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Related posts

പേരാവൂരിൽ യൂത്ത് ലീഗ് നേതാവ് പൂക്കോത്ത് സിറാജിന് മർദ്ദനമേറ്റു

Aswathi Kottiyoor

ഉന്നത വിജയികളെ അനുമോദിച്ചു

Aswathi Kottiyoor

ഫ്രറ്റേണിറ്റി പേരാവൂർ മണ്ഡലം; രണ്ടാം ഘട്ട പഠനോപകരണങ്ങൾ വിതരണം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox