24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത, കേരളത്തില്‍ മഴ അതിശക്തമാകും
Uncategorized

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത, കേരളത്തില്‍ മഴ അതിശക്തമാകും

മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഓഗസ്റ്റ്ഏഴോടെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ നിലനില്‍ക്കുന്ന ന്യുനമര്‍ദ്ദ പാത്തിയുടെയും, ഷീയര്‍ സോനിന്റെയും അറബികടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിന്റെ സ്വാധീന ഫലമായി കേരളത്തില്‍ ഓഗസ്റ്റ് 4 മുതല്‍ 8 വരെ ശക്തമായ മഴക്കും ഓഗസ്റ്റ് 5 നു ഒറ്റപ്പെട്ട അതി ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് 04-08-2022 നും കര്‍ണാടക തീരങ്ങളില്‍ 04-08-2022 മുതല്‍ 05-08-2022 വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ 04-08-2022 തീയതിയിലും കര്‍ണാടക തീരങ്ങളില്‍ 04-08-2022 മുതല്‍ 05-08-2022 വരെയും മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

സംസ്ഥാനത്ത് അതിതീവ്രമഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Related posts

സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കുന്നവര്‍ കുടുങ്ങും; കുടുംബശ്രീ വിവരങ്ങള്‍ ശേഖരിക്കുന്നു.

Aswathi Kottiyoor

പാലക്കാട് ഡിവിഷന്‍ അടച്ചു പൂട്ടുന്നത് കര്‍ണാടക ലോബികള്‍ക്ക് വേണ്ടി’; തീരുമാനം പ്രതിഷേധാര്‍ഹമെന്ന് ഡിവൈഎഫ്‌ഐ

Aswathi Kottiyoor

കലക്ടറും എം.പിയും ഹജ്ജ് ക്യാമ്പ് സന്ദർശിച്ചു: മികച്ച സംവിധാനമെന്ന് എം.പി

Aswathi Kottiyoor
WordPress Image Lightbox