22.5 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • സെന്‍സെക്‌സില്‍ 334 പോയന്റ് നേട്ടം: നിഫ്റ്റി 17,450 കടന്നു.*
Uncategorized

സെന്‍സെക്‌സില്‍ 334 പോയന്റ് നേട്ടം: നിഫ്റ്റി 17,450 കടന്നു.*

മുംബൈ: ഓഹരി വിപണിയില്‍ നേട്ടംതുടരുന്നു. നിഫ്റ്റി 17,400 പിന്നിട്ടു. സെന്‍സെക്‌സ് 334 പോയന്റ് ഉയര്‍ന്ന് 58,684ലിലും നിഫ്റ്റി 91 പോയന്റ് നേട്ടത്തില്‍ 17,479ലുമാണ് വ്യാപാരം ആരംഭിച്ചത്.

ആഗോള വിപണിയിലെ നേട്ടവും വിദേശ നിക്ഷേപകരുടെ തിരിച്ചുവരുവുമാണ് നിക്ഷേപകരുടെ ആത്മവിശ്വാസമുയര്‍ത്തിയത്.

ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ്, ശ്രീ സിമെന്റ്‌സ്, അള്‍ട്രടെക് സിമെന്റ്‌സ്, ഇന്‍ഡസിന്‍ഡ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ടസ്, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, എസ്ബിഐ ലൈഫ്, ഒഎന്‍ജിസി, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഐടി, മീഡിയ തുടങ്ങിയവ നേട്ടത്തിലാണ്. റിയാല്‍റ്റി നഷ്ടത്തിലുമാണ്.

ബ്രിട്ടാനിയ, ഗെയില്‍ ഇന്ത്യ, അദാനി എന്റര്‍പ്രൈസസ്, എല്‍ഐസി ഹൗസിങ്, ഡാബര്‍ ഇന്ത്യ, അദാനി ടോട്ടല്‍ ഗ്യാസ്, ആപ്‌ടെക് തുടങ്ങിയ കമ്പനികളാണ് ജൂണ്‍ പാദത്തിലെ പ്രവര്‍ത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്.

Related posts

മാർ റാഫേൽ തട്ടിലിന്റെ അധ്യക്ഷതയിൽ ചേരുന്ന ആദ്യ സിനഡ് സമ്മേളനത്തിന് ഇന്ന് തുടക്കം

Aswathi Kottiyoor

കേരളത്തോടുള്ള കേന്ദ്ര അവഗണന; പ്രതിപക്ഷ നേതാക്കളുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും

Aswathi Kottiyoor

ട്രോളി ബാഗിൽ ദുരൂഹതയില്ലെന്ന് പൊലീസ് പ്രാഥമിക നിഗമനം; സിപിഎം പരാതിയിൽ കേസില്ല, നിയമോപദേശത്തിന് ശേഷം തുടർനടപടി

Aswathi Kottiyoor
WordPress Image Lightbox