24 C
Iritty, IN
July 5, 2024
  • Home
  • Thiruvanandapuram
  • മഴയുടെ ശക്തി കുറയുന്നു; റെഡ് അലര്‍ട്ട് മൂന്ന് ജില്ലകളിൽ മാത്രം, എട്ട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്.*
Thiruvanandapuram

മഴയുടെ ശക്തി കുറയുന്നു; റെഡ് അലര്‍ട്ട് മൂന്ന് ജില്ലകളിൽ മാത്രം, എട്ട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്.*


തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. റെഡ് അലര്‍ട്ട് പത്ത് ജില്ലകളിൽ നിന്ന് മൂന്ന് ജില്ലകളിൽ മാത്രമായി ചുരുക്കി. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴ് ജില്ലകളിൽ റെഡ് അലര്‍ട്ട് പിൻവലിച്ചു. അതേസമയം എട്ട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂർ, പാലക്കാട്, വയനാട്, കണ്ണൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കാസർകോട്, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലര്‍ട്ടാണ്.

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

അതേസമയം മഴയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വ്യാജ സന്ദേശങ്ങളും പ്രചരിക്കുന്നുണ്ടെന്നും ഇത്തരത്തില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Related posts

സംസ്ഥാനത്ത് ലോക്ഡൗൺ ഇന്ന് അവസാനിക്കും….

Aswathi Kottiyoor

പ്ലസ് ടു പരീക്ഷാ ഫലം ഇന്ന്; രാവിലെ 11 മണിക്ക് ഫലം പ്രഖ്യാപിക്കും

Aswathi Kottiyoor

കെ-സ്വിഫ്റ്റ് ബസ് ഇടിച്ച് അപകടം, തൃശ്ശൂരില്‍ വഴിയാത്രക്കാരന്‍ മരിച്ചു.*

Aswathi Kottiyoor
WordPress Image Lightbox