25.9 C
Iritty, IN
July 7, 2024
  • Home
  • Iritty
  • കണിച്ചറിന്റെ മലയോരം കണ്ടത് കണ്ണും മനസ്സും വിറങ്ങലിപ്പിക്കുന്ന കാഴ്ചകൾ
Iritty

കണിച്ചറിന്റെ മലയോരം കണ്ടത് കണ്ണും മനസ്സും വിറങ്ങലിപ്പിക്കുന്ന കാഴ്ചകൾ

ഇരിട്ടി : ചൊവ്വാഴ്ച പുലർന്നപ്പോൾ കണിച്ചാർ പഞ്ചായത്തിന്റെ മലയോരം കണ്ടത് കണ്ണിനെയും മനസ്സിനെയും വിറങ്ങലിപ്പിക്കുന്ന കാഴ്ചകളായിരുന്നു. കണിച്ചാർ, കേളകം, കോളയാട് പഞ്ചായത്തുകളിലായി നാലോളം വലിയ ഉരുൾ പൊട്ടലാണ് തിങ്കളാഴ്ച രാത്രിയിൽ ഉണ്ടായത് .രാത്രി ഏഴുമണിയോടെ വിവിധയിടങ്ങളിൽ നിന്നും പുഴകളിലും തോടുകളിലും മറ്റും വെള്ളം കുതിച്ചുയരുന്നുണ്ടെന്ന വാർത്ത വന്നിരുന്നെങ്കിലും ഇത്ര വലിയ ദുരന്തം ഉണ്ടാകുമെന്നു കരുതിയിരുന്നില്ല. ചൊവ്വാഴ്ച പുലർന്നതോടെയാണ് മൂന്നുപേരുടെ ജീവനെടുത്ത വലിയ ദുരന്തമാണ് മേഖലയിൽ ഉണ്ടായിരുന്നതെന്ന് പുറം ലോകം അറിയുന്നത്.
വരുന്നവർ വരുന്നവർ കണ്ട കാഴ്ചകളെല്ലാം ഭയാനകമായിരുന്നു. ഉരുൾപൊട്ടൽ നടന്ന പൂളക്കുറ്റി വെള്ളറ യിൽ നിന്നും കിലോമീറ്റർ അകലെയുള്ള തൊണ്ടി ടൗൺ മുഴുവൻ വെള്ളത്തിൽ മുങ്ങി. മുപ്പതോളം കടകളിൽ ചെളിവെള്ളം കയറി. വെള്ളമിറങ്ങിയപ്പോൾ ചെളിക്കുളമായി കിടക്കുന്ന തൊണ്ടിയിൽ ടൗണിന്റെ കാഴ്ച ഹൃദയ ഭേദകമായിരുന്നു. തൊണ്ടിയിൽ ടൗണിൽ നിന്നും ഏതാനും കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന തെറ്റുവഴി കൃപാഭവനിലെ കാഴ്ചയും ഹൃദയഭേദകമായിരുന്നു. ഇവിടെ പാവപ്പെട്ട മുപ്പതോളം അന്തേവാസികളാണ് ഉള്ളത്. ഇവർക്ക് തിങ്കളാഴ്ച രാത്രിയിലേക്കുള്ള ഭക്ഷണം ഒരുക്കുന്ന നേരത്താണ് പ്രളയജലം കുതിച്ചെത്തിയത്. ഇവർക്കൊരുക്കിയ ഭക്ഷണവും ഭക്ഷണസാധനങ്ങളും പാത്രങ്ങളും കുത്തൊഴുക്കിൽ നശിച്ചു. ആംബുലൻസ് അടക്കം നാലോളം വാഹനങ്ങൾ ഒഴുകിപ്പോയി. പശുക്കൾ വെള്ളത്തിൽ മുങ്ങിച്ചത്തു. പറഞ്ഞറിയിക്കാൻ പറ്റാത്ത ദുരന്തമാണ് കൃപാ ഭവനിൽ ഉണ്ടായത്.
ഇതിനു സമീപത്തായി സ്ഥിതി ചെയ്യുന്ന വാഹന വർക്ക്‌ഷോപ്പിലെയും സ്ഥിതിയും അതീവ ദുഃഖകരമായിരുന്നു. ഇവിടെ ഉണ്ടായിരുന്ന നിരവധി വാഹനങ്ങൾ മലവെള്ളപ്പാച്ചിലിൽ നശിച്ചു. ചിലതു ഒഴുകിപ്പോയി. ഇതിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന വീട്ടിലുള്ളവർ ഓടി അടുത്ത വീട്ടിലെ രണ്ടാം നിലയിൽ കയറി രക്ഷപ്പെട്ടു. വെള്ളറ , താഴെ വെള്ളറ മേഖലയിലെ നിരവധി വീടുകൾ തകർന്നു. നിരവധി വീടുകളിലെ മുഴുവൻ വസ്തുക്കളും ചെളിവെള്ളം കയറി നശിച്ചു.
താഴേ വെള്ളറയിലെ വെള്ളം ഒഴുകിപ്പോകുന്ന തോട് വൻ മരങ്ങളും കല്ലുകളും ചെളിയും വന്നടിഞ്ഞ് ജലമൊഴുക്ക് തടസ്സപ്പെട്ടത് മൂലം തോട് ഗതിയുമറി ഒഴുകി നിരവധി വീടുകൾക്ക് വലിയ നാശനഷ്ടമുണ്ടായി. ഇവിടെ കുന്നുംപുറത്ത് സുരേഷ് – ശ്രീജ ദമ്പതികളുടെ വീട് നിറയെ കരിങ്കൽ പൊടി വന്നു നിറഞ്ഞ അവസ്ഥയിലാണ്. വീട്ടിലെ വീട്ടുപകരണങ്ങൾ മുഴുവൻ കരിങ്കൽ പൊടിയിൽ പുത്തന് നിൽക്കുന്ന അവസ്ഥയാണ്. മലവെള്ളം കുത്തിയൊഴുകി വീട്ടിലേക്കു കയറുന്നതു കണ്ട ഉടനെ വീട്ടിൽ ഉണ്ടായിരുന്നവരെല്ലാം അടുത്ത വേദത്തിൽ അഭയം തേടി. ഈ പ്രദേശത്തെ കൃഷിയിടങ്ങളിൽ മുഴുവൻ കരിങ്കൽ പൊടി വന്ന് നിറഞ്ഞ അവസ്ഥയാണ്.അടുത്ത ക്രഷറിൽ നിന്നും ഒഴുകിയെത്തിയ താന് ഇതെന്നാണ് പ്രദേശവാസികൾ പറയുന്നത്.
നിടുംപൊയിൽ – മാനന്തവാടി ചുരത്തിലും പലയിടത്തും മണ്ണിടിച്ചിൽ ഉണ്ടായി. ഇതുമൂലം ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടിരിക്കയാണ്.

Related posts

വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രം ഉദ്‌ഘാടനം 25 ന് ബുധനാഴ്ച

Aswathi Kottiyoor

ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി ​; ഡോക്ടറെ കാത്ത് പ്രസവ വാർഡ്

Aswathi Kottiyoor

തിറ മഹോത്സവം സമാപിച്ചു

Aswathi Kottiyoor
WordPress Image Lightbox