23.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • അതിതീവ്ര മഴ മുന്നറിയിപ്പില്‍നിന്ന് പിന്നോട്ടു പോയിട്ടില്ല: ജാഗ്രത തുടരണം’.*
Kerala

അതിതീവ്ര മഴ മുന്നറിയിപ്പില്‍നിന്ന് പിന്നോട്ടു പോയിട്ടില്ല: ജാഗ്രത തുടരണം’.*


പത്തനംതിട്ട ∙ സംസ്ഥാനത്ത് അതിതീവ്രമഴയെന്ന മുന്നറിയിപ്പില്‍നിന്ന് പുറകോട്ടു പോയിട്ടില്ലെന്ന് റവന്യുമന്ത്രി കെ.രാജന്‍. ജാഗ്രത തുടരണം. കടലിലേക്ക് വെള്ളം ഒഴുകിപ്പോകുന്നതിനാല്‍ കുട്ടനാട്ടില്‍ ഭയപ്പെടേണ്ട സാഹചര്യമില്ല. വടക്കന്‍ കേരളത്തില്‍ നാളെക്കൂടി ജാഗ്രത തുടരണം. വെള്ളപ്പൊക്ക ദുരിതബാധിത മേഖലകളിലേക്കുള്ള വിനോദസഞ്ചാരം ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയണ്. പത്തു ജില്ലകളിൽ റെഡ് അലർട്ടും നാലു ജില്ലകളിൽ ഓറഞ്ച് അലർട്ടും നിലവിലുണ്ട്. ആലപ്പുഴ മുതൽ കണ്ണൂർ വരെയാണ് റെഡ് അലർട്ട്. മറ്റ് നാലു ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. ഇതുവരെ 13 പേരാണ് മഴക്കെടുതിയിൽ മരിച്ചത്. കൊല്ലം ഇത്തിക്കരയാറിൽ ഇന്നലെ കാണാതായ നൗഫലിന്‍റെ മൃതദേഹം കണ്ടെത്തി.

ജില്ലകളില്‍ ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. മൂവായിരത്തോളം പേർ ക്യാംപുകളിലുണ്ട്. 12 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധിയാണ്. സർവകലാശാലാ പരീക്ഷകൾ മാറ്റി. രണ്ടു ദിവസംകൂടി കേരളത്തിൽ ശക്തമായ മഴ കിട്ടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ നിഗമനം. ഇന്നു ചേരുന്ന മന്ത്രിസഭായോഗം മഴയുടെ സ്ഥിതിയും മുൻകരുതൽ നടപടികളും ചർച്ച ചെയ്യും.

Related posts

ബഫര്‍സോണ്‍:റിവ്യുഹർജി കേരളത്തിലെ കർഷകർക്ക് മേൽ ഇടിത്തീയാകുമെന്ന് പ്രതിപക്ഷം,’തെറ്റിദ്ധരിപ്പിക്കരുത് ‘പി രാജീവ്

Aswathi Kottiyoor

ഇന്ധനവില വര്‍ധന: കേരളത്തിന് അധികമായി കിട്ടിയത് 201.93 കോടി രൂപയെന്ന് ധനമന്ത്രി.

Aswathi Kottiyoor

കരിന്തളം-വയനാട് 400 കെ. വി. വൈദ്യുതലൈൻ; സർവകക്ഷി യോഗം ചേർന്നു

Aswathi Kottiyoor
WordPress Image Lightbox