26.6 C
Iritty, IN
July 4, 2024
  • Home
  • Thiruvanandapuram
  • അതിതീവ്രമഴ: സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണച്ചടങ്ങ് മാറ്റിവെച്ചു: വി എൻ വാസവൻ
Thiruvanandapuram

അതിതീവ്രമഴ: സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണച്ചടങ്ങ് മാറ്റിവെച്ചു: വി എൻ വാസവൻ

തിരുവനന്തപുരം: അതിതീവ്രമഴയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം അടക്കമുള്ള ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ബുധനാഴ്ച നടത്താനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണച്ചടങ്ങ് മാറ്റിവെച്ചു. സാംസ്കാരികമന്ത്രി വി.എൻ.വാസവൻ അറിയിച്ചതാണ് ഇക്കാര്യം.

തിരുവനന്തപുരം നിശാ​ഗന്ധി ഓഡിറ്റോറിയത്തിലാണ് ചടങ്ങ് നടക്കേണ്ടിയിരുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.

ഇക്കഴിഞ്ഞ മേയ് 27-നാണ് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ആർക്കറിയാം എന്ന ചിത്രത്തിലെ പ്രകടനത്തിന് ബിജു മേനോനും ഫ്രീഡം ഫൈറ്റ്, മധുരം, നായാട്ട് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് ജോജു ജോർജും മികച്ച നടന്മാരായി തിരഞ്ഞെടുക്കപ്പെട്ടു. ‘ഭൂതകാല’ത്തിലൂടെ രേവതി മികച്ച നടിയുമായി.

ദിലീഷ് പോത്തൻ സംവിധായകനായും ആവാസ വ്യൂഹം മികച്ച ചിത്രമായും ക്രിഷാന്ത് തിരക്കഥാകൃത്തായും തിരഞ്ഞെടുക്കപ്പെട്ടു. സിതാര കൃഷ്ണകുമാർ, പ്രദീപ് കുമാർ എന്നിവരായിരുന്നു ​ഗായികയും ​ഗായകനും. ഹിന്ദി ചലച്ചിത്ര സംവിധായകൻ സയ്യിദ് അഖ്തർ മിർസയായിരുന്നു ജൂറി ചെയർമാൻ.

Related posts

രണ്ടാഴ്‌ചത്തെ ഒരുക്കം; ബജറ്റ്‌ ഇന്ന്‌ ; കഴിഞ്ഞ സർക്കാരിന്റെ അവസാന ബജറ്റിന്റെ പുതുക്കൽ………..

Aswathi Kottiyoor

പാചകവാതക വില കുത്തനെ കൂട്ടി ; വാണിജ്യ സിലിണ്ടറിന്‌ 2009 രൂപ

Aswathi Kottiyoor

എല്ലാ രാജ്യാന്തര യാത്രക്കാര്‍ക്കും 7 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റീന്‍: മന്ത്രി.

Aswathi Kottiyoor
WordPress Image Lightbox