• Home
  • Kerala
  • 14 ഇനങ്ങളടങ്ങിയ സൗജന്യ ഓണകിറ്റ് : 220 കോടി അനുവദിച്ചു
Kerala

14 ഇനങ്ങളടങ്ങിയ സൗജന്യ ഓണകിറ്റ് : 220 കോടി അനുവദിച്ചു

എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യാന്‍ 220 കോടി ഉള്‍പ്പെടെ 400 കോടി രൂപ സപ്ലൈകോയ്ക്ക് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അനുവദിച്ചു.

ഈ സാമ്ബത്തിക വര്‍ഷം വിപണി ഇടപെടലിനായാണ് ബാക്കി 180 കോടി രൂപ.

തുണിസഞ്ചി ഉള്‍പ്പെടെ 14 സാധനങ്ങള്‍ അടങ്ങിയ ഒരു കിറ്റിന്റെ വില 434 രൂപയാണ്. ലോഡിങ്, കടത്തുകൂലി തുടങ്ങിയതിനുള്ള ചെലവായി 13 രൂപ (3%) കൂടി ചേര്‍ത്ത് ആകെ വില 447 രൂപ. റേഷന്‍ വ്യാപാരികള്‍ക്കു കമ്മിഷന്‍ നല്‍കാന്‍ തുക നീക്കിവച്ചിട്ടില്ല. മുന്‍പു കിറ്റുകള്‍ വിതരണം ചെയ്ത വകയില്‍ കുടിശികയായ കമ്മിഷന്‍ നല്‍കുന്നതു സംബന്ധിച്ചും ഉത്തരവിറക്കിയില്ല.

കിറ്റിലെ സാധനങ്ങള്‍, അളവ്, വില (രൂപ) എന്ന ക്രമത്തില്‍

കശുവണ്ടിപ്പരിപ്പ് 50 ഗ്രാം 41 രൂപ

നെയ്യ് (മില്‍മ) 50 മില്ലി ഗ്രാം 35 രൂപ

മുളകുപൊടി (ശബരി)( 100 ഗ്രാം 26 രൂപ

മഞ്ഞള്‍പ്പൊടി (ശബരി) 100 ഗ്രാം 16 രൂപ

ഏലയ്ക്ക 20 ഗ്രാം 26 രൂപ

വെളിച്ചെണ്ണ (ശബരി)

500 മില്ലി ലീറ്റര്‍ 65 രൂപ

തേയില (ശബരി) 100 ഗ്രാം 32 രൂപ

ശര്‍ക്കരവരട്ടി 100 ഗ്രാം 35 രൂപ

ഉണക്കലരി (ചമ്ബാപച്ചരി) 500 ഗ്രാം 24 രൂപ

പഞ്ചസാര ഒരു കിലോഗ്രാം 41 രൂപ

ചെറുപയര്‍ 500 ഗ്രാം 45 രൂപ

തുവരപ്പരിപ്പ് 250 ഗ്രാം 25 രൂപ

പൊടി ഉപ്പ് ഒരു കിലോഗ്രാം 11 രൂപ

തുണി സഞ്ചി ഒരെണ്ണം 12 രൂപ

Related posts

നഗരം ലൈഫ് പദ്ധതിയില്‍ 15,212 വീടുകൂടി ; 304.24 കോടി രൂപ നഗരസഭാ വിഹിതം

Aswathi Kottiyoor

വൈദ്യുത വാഹനങ്ങളും വൈദ്യുതി ഉപയോഗിച്ചുള്ള പാചകരീതിയും പ്രചാരത്തിലാകേണ്ടത് കാലത്തിന്റെ അനിവാര്യത- മുഖ്യമന്ത്രി

Aswathi Kottiyoor

കോ​വി​ഡ് വാ​ക്‌​സി​ൻ ര​ജി​സ്ട്രേ​ഷ​ൻ ; സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ വെ​ബ്സൈ​റ്റു​ക​ളും ലി​ങ്കു​ക​ളും

Aswathi Kottiyoor
WordPress Image Lightbox