24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നു: ജാഗ്രത പുലര്‍ത്തുക
Kerala

ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നു: ജാഗ്രത പുലര്‍ത്തുക

മഴ ശക്തമായതിനാൽ അണകെട്ടുകളിലെയും നദികളിലെയും ജലനിരപ്പ് ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും ജാ​ഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

കേന്ദ്ര ജല കമ്മീഷൻ ഇന്നു രാവിലെ 8 മണിയ്ക്ക് നൽകിയ മുന്നറിയിപ്പു പ്രകാരം നെയ്യാർ (അരുവിപ്പുറം), കരമന (വെള്ളക്കടവ്), പമ്പ (മാടമൺ), പമ്പ (മാലക്കര), മണിമല (പുലകയർ) എന്നി നദികൾ ജലനിരപ്പ് അപകടനില കവിഞ്ഞു. അച്ചൻകോവിൽ (തുമ്പമൺ), കാളിയാർ (കലമ്പുർ), തൊടുപുഴ (മണക്കാട്), മീനച്ചിൽ(കിടങ്ങൂർ) എന്നി നദികളിൽ ജലനിരപ്പ് ഉയർന്ന് കൊണ്ടിരിക്കുകയാണ്.

ഇന്നു 11 മണിയ്ക്ക് ലഭിച്ച റിപ്പോർട്ട് പ്രകാരം ലോവർ പെരിയാർ (ഇടുക്കി), കല്ലാർകുട്ടി (ഇടുക്കി), പൊന്മുടി (ഇടുക്കി), ഇരട്ടയാർ (ഇടുക്കി), കുണ്ടള (ഇടുക്കി), പൊരിങ്ങല്കുത് (തൃശൂർ), മൂഴിയാർ (പത്തനംതിട്ട) എന്നീ കേരള സംസ്ഥാന വൈദ്യതി ബോർഡിൻറെ കീഴിലുള്ള അണക്കെട്ടുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജലസേചനത്തിന്റെ കീഴിലുള്ള നെയ്യാർ അണക്കെട്ടിന് ബ്ലൂ അലെർട് പ്രഖ്യാപിച്ചിരിക്കുന്നു. മീങ്കര (പാലക്കാട്), മംഗലം (പാലക്കാട് അണകെട്ടുകൾക്കു നിലവിൽ ഓറഞ്ച് അലെർട്ടും പ്രഖ്യാപിച്ചു.

മലങ്കര (ഇടുക്കി), ശിരുവാണി (പാലക്കാട്), കുറ്റിയാടി (കോഴിക്കോട്), കല്ലട (കൊല്ലം), കാരാപ്പുഴ (വയനാട്), പീച്ചി (തൃശൂർ), മണിയാർ (പത്തനംതിട്ട), ഭൂതത്താൻകെട്ട് (എറണാകുളം), മൂലത്തറ (പാലക്കാട്), പഴശ്ശി (കണ്ണൂർ) എന്നീ അണക്കെട്ടുകളിൽ നിന്നും ഇന്ന് ജലം ഒഴുക്കി വിടുന്നതായിരിക്കുമെന്നും മുന്നറിയിപ്പു ലഭിച്ചിട്ടുണ്ട്.

Related posts

മന്ത്രി വി. അബ്ദുറഹ്മാന്‍ സിപിഐഎം അംഗത്വം സ്വീകരിച്ചു

Aswathi Kottiyoor

ശമ്പളം ലഭിക്കാത്ത സഹകരണ ജീവനക്കാർക്ക് 2500 രൂപ ആശ്വാസ ധനസഹായം

Aswathi Kottiyoor

ക്രിസ്മസ്, ന്യൂ ഇയർ വിപണിയിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന

Aswathi Kottiyoor
WordPress Image Lightbox