24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • സംസ്ഥാനത്ത്‌ 49 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു; 757 പേര്‍ സുരക്ഷിത കേന്ദ്രങ്ങളില്‍
Kerala

സംസ്ഥാനത്ത്‌ 49 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു; 757 പേര്‍ സുരക്ഷിത കേന്ദ്രങ്ങളില്‍

മഴക്കെടുതികള്‍ രൂക്ഷമായതിനെത്തുടര്‍ന്നു സംസ്ഥാനത്ത് 49 ദുരിതാശ്വാസ ക്യാംപുകള്‍(relief camps) തുറന്നു.
757 പേര്‍ ഈ ക്യാംപുകളിലുണ്ട്. ഇതില്‍ 251 പേര്‍ പുരുഷന്മാരും 296 പേര്‍ സ്ത്രീകളും 179 പേര്‍ കുട്ടികളുമാണ്. തിരുവനന്തപുരത്ത് രണ്ടു ക്യാംപുകള്‍ തുറന്നു. 29 പേരെ ഇവിടേയ്ക്കു മാറ്റിപ്പാര്‍പ്പിച്ചു.

കൊല്ല(kollam)ത്ത് ഒരു ദുരിതാശ്വാസ ക്യാംപില്‍ അഞ്ചു പേരും പത്തനംതിട്ടയില്‍ 10 ക്യാംപുകളിലായി 120 പേരും ആലപ്പുഴയില്‍ രണ്ടു ക്യാംപുകളിലായി 22 പേരും കോട്ടയത്ത് 15 ക്യാംപുകളിലായി 177 പേരെയും മാറ്റിപ്പാര്‍പ്പിച്ചു.

എറണാകുളത്ത്(eranakulam) മുന്നൊരുക്കങ്ങളുടെ ഭാഗമായി ഒരു ക്യാംപ് തുറന്നിട്ടുണ്ട്. ഇടുക്കി(idukki)യില്‍ ആറു ക്യാംപുകളിലായി 105 പേരെയും തൃശൂരില്‍ അഞ്ചു ക്യാംപുകളിലായി 225 പേരെയും മലപ്പുറത്ത് രണ്ടു ക്യാംപുകളിലായി ആറു പേരെയും മാറ്റിപ്പാര്‍പ്പിച്ചു. വയനാട്ടില്‍ മൂന്നു ക്യാംപുകളില്‍ 38 പേരും കണ്ണൂരില്‍ രണ്ടു ക്യാംപുകളിലായി 31 പേരും കഴിയുന്നുണ്ട്.

Related posts

വികസനത്തിന്‌ ഭൂമി വിട്ടുനൽകുന്നവർ ദുഃഖിക്കേണ്ടിവരില്ല: മുഖ്യമന്ത്രി

Aswathi Kottiyoor

എംആർപി 1170 രൂപ; ഓൺലൈനിൽ 1245 ; തട്ടിപ്പ്‌ വ്യാപകം

Aswathi Kottiyoor

കേരളത്തെ പൊള്ളിച്ച്‌ എതിർചുഴലി; ഒരാഴ്‌ചകൂടി നീളുമെന്ന്‌ ശാസ്‌ത്രജ്ഞൻ

Aswathi Kottiyoor
WordPress Image Lightbox