കണ്ണൂർ: മായം കലർത്തിയ മത്സ്യത്തിന്റെ വില്പന തടയാൻ നടപടിയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. ‘ഓപ്പറേഷൻ മത്സ്യ’യുടെ ഭാഗമായി ജൂലൈയിൽ മാത്രം ജില്ലയിൽ 166 സ്ഥലങ്ങളിൽ പരിശോധന നടത്തി. രണ്ടിടങ്ങളിൽ നിന്നും പഴകിയ മത്സ്യം കണ്ടെത്തി. മായം കലർന്ന മത്സ്യത്തിന്റെ വില്‍പ്പന തടയുകയാണ് ‘ഓപ്പറേഷൻ മത്സ്യ’യുടെ ലക്ഷ്യം.മത്സ്യലേല കേന്ദ്രങ്ങൾ, ഹാർബറുകൾ, മൊത്തവിതരണ കേന്ദ്രങ്ങൾ, ചില്ലറ വിൽപ്പനശാലകൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന. റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ഉപയോഗിച്ചാണ് അമോണിയയുടെയും ഫോർമാലിന്റെയും സാന്നിധ്യം കണ്ടെത്തുന്നത്. മൊബൈൽ ലാബ് സൗകര്യവും ജില്ലയിലുണ്ട്. കൂടുതൽ പരിശോധന ആവശ്യമായാൽ ജില്ലക്ക് പുറത്തെ ലാബുകളിലേക്ക് സാമ്പിൾ അയക്കും.
previous post