21.6 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • *ട്രോളിങ് നിരോധനം നീങ്ങി; ചാകര പ്രതീക്ഷിച്ച് തീരം*
Uncategorized

*ട്രോളിങ് നിരോധനം നീങ്ങി; ചാകര പ്രതീക്ഷിച്ച് തീരം*

അമ്പത്തിരണ്ടു ദിവസത്തെ ട്രോളിങ് നിരോധനം ഞായറാഴ്ച അർധരാത്രി അവസാനിച്ചു.

നീണ്ടകര പാലത്തിന്‍റെ തൂണുകളിൽ ബന്ധിച്ചിരിക്കുന്ന പ്രതീകാത്മക ചങ്ങലപ്പൂട്ട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ.സുഹൈറിന്റെ നേതൃത്വത്തിൽ അർധരാത്രി തുറന്നു. എന്നാൽ കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് ബോട്ടുകളിൽ പലതും കടലിൽ പോയില്ല. അമ്പതുകിലോമീറ്റർ വേഗത്തിൽ കാറ്റു വീശാനും ഒന്നരമീറ്റർ ഉയരത്തിൽ തിരമാല ഉയരാനും സാധ്യതയുണ്ടെന്ന് ഫിഷറീസ് വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വള്ളക്കാർക്ക് കഴിഞ്ഞ ദിവസങ്ങളിൽ ചെമ്മീൻ കിട്ടിത്തുടങ്ങിയതിനാൽ വലിയ പ്രതീക്ഷയിലായിരുന്നു ബോട്ടുടമകൾ. കരിക്കാടി, കഴന്തൻ, പൂവാലൻ ചെമ്മീനുകൾ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. കണവ, കൂന്തൽ എന്നിവയുടെ ചാകരയും പ്രതീക്ഷിക്കുന്നു. ഇവയെല്ലാം കയറ്റുമതിപ്രാധാന്യമുള്ള മത്സ്യങ്ങളാണ്. കടൽ പ്രക്ഷുബ്ധമാണെന്ന മുന്നറിയിപ്പ് ഞായറാഴ്ച വൈകീട്ടോടെ വന്നത് മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടിയായി.

Opennewsx 24

Related posts

കേരളത്തിലെ ക്വാറികളുടെ നടത്തിപ്പ് കുടുംബശ്രീ സംഘങ്ങളെ ഏൽപ്പിക്കണം; പ്രകൃതി സംരക്ഷണത്തിന് നിർദേശവുമായി ഗാഡ്ഗിൽ

Aswathi Kottiyoor

ഇടുക്കിയിൽ കനത്ത മഴയിൽ തോട്ടിൽ ഒഴുക്കിൽപെട്ട് കാർ; അത്ഭുതകരമായി രക്ഷപ്പെട്ട് വൈദികൻ

Aswathi Kottiyoor

വീടിന് തീ പിടിച്ചു

Aswathi Kottiyoor
WordPress Image Lightbox