21.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത്ത് മ​ഴ ക​ന​ക്കു​ന്നു; ര​ണ്ട് മ​ര​ണം
Kerala

സം​സ്ഥാ​ന​ത്ത് മ​ഴ ക​ന​ക്കു​ന്നു; ര​ണ്ട് മ​ര​ണം

സം​സ്ഥാ​ന​ത്ത് മ​ഴ ക​ന​ക്കു​ന്നു. ശ​ക്ത​മാ​യ മ​ഴ​യി​ൽ പ​ല​യി​ട​ത്തും വെ​ള്ളം​പൊ​ങ്ങി. ഉ​ൾ വ​ന​ങ്ങ​ളി​ൽ ഉ​രു​ൾ​പൊ​ട്ടി​യ​താ​യും സൂ​ച​ന​യു​ണ്ട്. കൊ​ല്ല​ത്തും പ​ത്ത​നം​തി​ട്ട​യി​ലു​മാ​യി ര​ണ്ട് പേ​ർ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് മ​രി​ച്ചു.

കൊ​ല്ല​ത്ത് അ​ച്ച​ൻ​കോ​വി​ൽ കും​ഭാ​വു​രു​ട്ടി വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ത​മി​ഴ്നാ​ട് മ​ധു​ര സ്വ​ദേ​ശി കു​മ​ര​ൻ ആ​ണ് മ​രി​ച്ച​ത്. പ​ത്ത​നം​തി​ട്ട​യി​ൽ കൊ​ല്ല​മു​ള പ​ല​ക​ക്കാ​വി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട അ​ദ്വൈ​താ​ണ് മ​രി​ച്ച മ​റ്റൊ​രാ​ൾ.

ക​ന​ത്ത മ​ഴ​യി​ൽ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യു​ടെ മ​ല​യോ​ര മേ​ഖ​ല​യി​ലെ പ​ല സ്ഥ​ല​ങ്ങ​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ക​ല്ലാ​റും മ​ക്കി​യാ​റും ക​ര​ക​വി​ഞ്ഞൊ​ഴു​കി. മീ​ൻ​മു​ട്ടി​യി​ൽ പോ​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ തി​രി​ച്ചു​വ​രാ​ൻ ആ​കാ​തെ അ​ക​പ്പെ​ട്ടു. ക​ല്ലാ​റി​ൽ കു​ളി​ക്കാ​നെ​ത്തി​യ തി​രു​വ​ല്ല സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് യു​വാ​ക്ക​ൾ ആ​റ്റി​ൽ വെ​ള്ളം ഉ​യ​ർ​ന്ന​തി​നെ​തു​ട​ർ​ന്ന് മ​ണി​ക്കൂ​റോ​ളം പാ​റ​യി​ൽ കു​ടു​ങ്ങി.​തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി ഇ​വ​രെ ക​ര​യ്ക്കെ​ത്തി​ച്ചു.

കോ​ട്ട​യ​ത്തും മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ ക​ന​ത്ത മ​ഴ​യാ​ണ്. മേ​ലു​കാ​വ്, മൂ​ന്നി​ല​വ്, മു​ണ്ട​ക്ക​യം, എ​രു​മേ​ലി തു​ട​ങ്ങി മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ ക​ന​ത്ത മ​ഴ​യാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ശ​ക്ത​മാ​യ മ​ഴ​യും ഉ​രു​ൾ പൊ​ട്ട​ലു​മു​ണ്ടാ​യ​തോ​ടെ കോ​ട്ട​യം ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ​യി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ കു​ടു​ങ്ങി​കി​ട​ന്നി​രു​ന്നു. ആ​ർ​ക്കും പ​രി​ക്കു​ക​ളി​ല്ലെ​ന്നാ​ണ് പു​റ​ത്തു വ​രു​ന്ന വാ​ർ​ത്ത​ക​ൾ.

മൂ​ന്നി​ല​വ് വി​ല്ലേ​ജി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യി. മു​ണ്ട​ക്ക​യം എ​രു​മേ​ലി സം​സ്ഥാ​ന പാ​ത​യി​ല്‍ ക​രി​നി​ല​ത്ത് തോ​ട് ക​ര ക​വി​ഞ്ഞു. ഇ​ടു​ക്കി മൂ​ല​മ​റ്റ​ത്ത് ഉ​രു​ൾ​പൊ​ട്ടി​യ​താ​യി സം​ശ​യ​മു​ണ്ട്.

സം​സ്ഥാ​ന​ത്ത് വ്യാ​ഴാ​ഴ്ച വ​രെ ക​ന​ത്ത​തോ അ​ത്യ​ന്തം ക​ന​ത്ത​തോ ആ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യും നി​ർ​ദേ​ശി​ച്ചി​രു​ന്നു.

Related posts

കുരുന്നുകൾക്ക് കൗതുകമായി അഗ്‌നിരക്ഷാ സേനാ സ്റ്റാൾ

Aswathi Kottiyoor

വിമാനത്താവളങ്ങളിൽ ഭിന്നശേഷിക്കാരോട്‌ കൃത്രിമ അവയവം ഊരാൻ ആവശ്യപ്പെടരുത്‌: സുപ്രീംകോടതി

Aswathi Kottiyoor

പ്ര​ള​യ​ഫ​ണ്ട്: 17.19 ല​ക്ഷം തി​രി​ച്ചു​പി​ടി​ക്ക​ണ​മെ​ന്ന് റി​പ്പോ​ർ​ട്ട്, 325 പേർക്ക് തു​ക തെ​റ്റാ​യി ട്രാ​ൻ​സ്ഫ​ർ ചെ​യ്ത​ത്​ വ​ഴി 7,13 കോടി അ​ധി​ക​ം ചെ​ല​വ​ഴി​ച്ചു​

Aswathi Kottiyoor
WordPress Image Lightbox