24.5 C
Iritty, IN
October 5, 2024
  • Home
  • Thiruvanandapuram
  • മഴക്കെടുതിയിൽ സംസ്ഥാനത്ത് 6 മരണം, കൂടുതൽ സേന എത്തും; ജാഗ്രത’.
Thiruvanandapuram

മഴക്കെടുതിയിൽ സംസ്ഥാനത്ത് 6 മരണം, കൂടുതൽ സേന എത്തും; ജാഗ്രത’.

തിരുവനന്തപുരം: കഴിഞ്ഞ വർഷങ്ങളിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ ഭാഗങ്ങളിലും മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അ‍ഞ്ചു വീടുകൾ സംസ്ഥാനത്ത് പൂർണമായും നശിച്ചു. 55 വീടുകൾ ഭാഗികമായും തകർന്നു. ആറു മരണങ്ങളും റിപ്പോർട്ടു ചെയ്തു. ഒരാളെ കാണാതായി. ഇന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ ഓഫിസ് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. വൈകിട്ട് ജില്ലാ കലക്ടർമാരുടെ യോഗം വിളിച്ചിരുന്നു. ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ വിവിധ സേന വിഭാഗങ്ങളിലെ ആളുകളും പങ്കെടുത്തു.തെക്കൻ കേരളത്തിൽ വ്യാപകമായി മഴ ലഭിക്കുന്ന സാഹചര്യമാണുള്ളത്. നാളെ വരെ അതിതീവ്ര വഴ പ്രധാനമായും തെക്കൻ, മധ്യ കേരളത്തിൽ കേന്ദ്രീകരിക്കും. നാളെ കഴിയുന്നതോടെ അത് വടക്കൻ കേരളത്തിലേക്കും വ്യാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്. 24 മണിക്കൂറിൽ 200 മില്ലിലീറ്ററിൽ കൂടുതൽ മഴ റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ പ്രതീക്ഷിക്കുന്നു. തുടർച്ചയായ നാലു ദിവസം ഇത്തരത്തിൽ മഴ ലഭിച്ചാൽ പ്രതിസന്ധി സൃഷ്ടിക്കും.

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മഴവെള്ളപ്പാച്ചിൽ എന്നിവ മുന്നിൽ കണ്ടുകൊണ്ടുള്ള പ്രവർത്തനം ആരംഭിച്ചു. റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ മാത്രമല്ല സമീപ ജില്ലകളിലും അതീവ ജാഗ്രതും തയാറെടുപ്പും ആവശ്യമാണ്. മഴക്കാലകെടുതികളെ നേരിടുന്നതിന് മുന്നൊരുക്കം നേരത്തെ ആരംഭിച്ചു. മാർച്ച് 14,16 തീയതികളിൽ എല്ലാ ജില്ലകളെയും പങ്കെടുപ്പിച്ച് തദ്ദേശ സ്ഥാപന തലത്തിൽ മോക്ഡ്രില്ലുകൾ സംഘടിപ്പിച്ചിരുന്നു.

മേയ് 14ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ യോഗം ചേർന്നിരുന്നു. മേയ് 16ന് തദ്ദേശ വകുപ്പിലെ ജില്ലാ തലം വരെയുള്ള ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. മഴക്കാലം മുന്നിൽ കണ്ട് ജില്ലാ ദുരന്തനിവാരണ അതോറിറ്റികൾ യോഗം ചേർന്നു. പിന്നീട് മേയ് 18ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കാലവർഷ തുലാവർഷ യോഗം വിളിച്ചു ചേർത്തു. മേയ് 25ന് ഓറഞ്ച് ബുക്ക് പുതുക്കി പ്രസിദ്ധീകരിച്ചു. എല്ലാ ജില്ലകളിലും ഓറഞ്ച് ബുക്ക്, ഐആർഎസ് എന്നിവയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി.

ഒരു കോടി രൂപ വീതം മഴക്കാല തയാറെടുപ്പിനായി ജില്ലകൾക്ക് അനുവദിച്ചു. ജില്ലകളിൽ അംഗീകാരമുള്ള എൻജിഒകളുടെ സേവനം ഏകോപിപ്പിച്ച് ഇന്റർ ഏജൻസി ഗ്രൂപ്പുകൾ ഉണ്ടാക്കി. അണക്കെട്ടുകളിലെ റൂൾ കർവ് നിരീക്ഷണ യോഗം രണ്ടു വട്ടം നടത്തി.

Related posts

ജീവജാലകം രചനകൾ ക്ഷണിക്കുന്നു#

Aswathi Kottiyoor

എസ്എസ്എൽസി പരീക്ഷ നാളെ പൂർത്തിയാകും: ഫലപ്രഖ്യാപനം മെയ് ആദ്യവാരം

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 29,471 പേര്‍ക്ക് കോവിഡ്

Aswathi Kottiyoor
WordPress Image Lightbox