• Home
  • Kerala
  • സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണത്തിനു കേന്ദ്രത്തോട് പണം ആവശ്യപ്പെട്ട് മന്ത്രി വി ശിവന്‍കുട്ടി
Kerala

സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണത്തിനു കേന്ദ്രത്തോട് പണം ആവശ്യപ്പെട്ട് മന്ത്രി വി ശിവന്‍കുട്ടി

സ്‌കൂളുകളില്‍ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ 100 കോടി നല്‍കും. 2021 – 2022 വര്‍ഷത്തെ രണ്ടാമത്തെ ഗഡുവാണ് നല്‍കുന്നത്.

ഈ തുക എത്രയും വേഗം കൈമാറാന്‍ കഴിയുമെന്ന് കേന്ദ്രം ഉറപ്പു നല്‍കിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
വിഷയത്തില്‍ കേരള സര്‍ക്കാരും കേന്ദ്രവും തമ്മില്‍ മുന്‍പേ ആശയ വിനിമയം നടത്തിയിരുന്നു. കേരളത്തിന്റെ സാമ്ബത്തിക നില മോശമാണെന്നും നിലവില്‍ ഈ സാഹചര്യത്തെ മറി കടക്കാനുള്ള സംവിധാനം ചെയ്യണമെന്നുമാണ് അറിയിച്ചത്. എന്നാല്‍ ഈ വിഷയത്തില്‍ ആശങ്ക പെടേണ്ടതില്ലന്നും കേരളത്തിന് ആവശ്യമായ സഹായം ചെയ്യുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ വ്യക്തമാക്കി.

സ്‌കൂളുകളില്‍ ഗുണനിലവാരമുള്ള ഭക്ഷണം എത്തിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. അതിനാവശ്യമായ കാര്യങ്ങള്‍ കേന്ദ്ര ഭക്ഷ്യ വകുപ്പ് മന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും കേരളത്തിനോട് അനുഭാവപൂര്‍ണമായ സമീപനമാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളതെന്നും മന്ത്രി വി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

Related posts

മദ്യത്തിനും ഇന്ധനത്തിനും ഒഴികെ നികുതികൾ കൂടും; മോട്ടർവാഹന നികുതിയിലും വർധനയ്ക്കു സാധ്യത

Aswathi Kottiyoor

ആർദ്രം പദ്ധതി; 520 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയെന്ന് മുഖ്യമന്ത്രി

Aswathi Kottiyoor

ജെൻഡർ ന്യൂട്രൽ യൂണിഫോം; താൽപര്യമുള്ള സ്‌കൂളുകൾക്ക്‌ മുന്നോട്ടുവരാം: മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor
WordPress Image Lightbox