പെട്രോളിന് പകരമായി ഹരിത ഇന്ധനം ഉപയോഗിക്കുന്നതിന്റെ വിവിധ നേട്ടങ്ങളിൽ ഉറച്ച് വിശ്വസിക്കുന്നയാളാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി.എത്തനോൾ അധിഷ്ഠിത ഇന്ധനത്തിലേക്കുള്ള മാറ്റം ഇന്ത്യയ്ക്ക് ക്രൂഡ് ഓയിൽ ഇറക്കുമതിച്ചെലവ് ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്നും ജനങ്ങള്‍ക്ക് കൂടുതൽ താങ്ങാവുന്നത്രം ചെലവ് കുറഞ്ഞതായിരിക്കുമെന്നും പരിസ്ഥിതിക്ക് ഗുണകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്തിടെ നടന്ന മിന്‍റ് മൊബിലിറ്റി കോൺക്ലേവിൽ സംസാരിച്ച ഗഡ്‍കരി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത് എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.