മണത്തണ ദേശത്തെക്കൂടി പൈതൃക ടൂറിസത്തിലുൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ് സണ്ണി ജോസഫ് എം. എൽ. എ. യ്ക്ക് നിവേദനം നല്കി. യൂണിറ്റ് പ്രസിഡന്റ് സി. എം. ജെ. മണത്തണ, കെ. സി. പ്രവീൺ, എ. രാജൻ, ബിന്ദു സോമൻ, അരുൺകുമാർ എന്നിവരാണ് നിവേദനം കൈമാറിയത്.