മങ്കിപോക്സ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യം കണക്കിലെടുത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ന്യൂയോർക്ക് സംസ്ഥാനം.
അമേരിക്കയിൽ കണ്ടെത്തിയ മങ്കിപോക്സ് കേസുകളിൽ നാലിലൊന്നും ന്യൂയോർക്കിലാണെന്നും പ്രതിരോധ മരുന്നുകൾ ലഭിക്കുന്നത് വരെ ജാഗ്രത തുടരനാണ് ദുരന്ത നിവാരണ നിയമം അനുസരിച്ചുള്ള ആരോഗ്യ അടിയന്തരാവസ്ഥ ഏർപ്പെടുത്തുന്നതെന്നും ഗവർണർ ക്യാച്ചി ഹോച്ചുൽ അറിയിച്ചു.
നേരത്തെ സാൻ ഫ്രാൻസിസ്കോയിലും പ്രാദേശിക ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഏറ്റവും ഒടുവിൽ ലഭിച്ച കണക്കുകൾ പ്രകാരം അമേരിക്കയിൽ 5,189 മങ്കിപോക്സ് ബാധിതരുണ്ട്.
ന്യൂയോർക്ക്, ഇല്ലിനോയി, കാലിഫോർണിയ എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതൽ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുള്ളത്.