24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഏറ്റവും അപകടകരമായ രാജ്യമായി ഇന്ത്യ-മുഖ്യമന്ത്രി
Kerala

മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഏറ്റവും അപകടകരമായ രാജ്യമായി ഇന്ത്യ-മുഖ്യമന്ത്രി

മതേതരത്വത്തെ ശക്തിപ്പെടുത്താനുള്ള ഉത്തരവാദിത്വം മാധ്യമങ്ങള്‍ക്ക് ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്താണ് ഏറ്റവും കൂടുതല്‍ മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഏറ്റവും അപകടകരമായ രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. മാധ്യമങ്ങള്‍ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് ചീഫ് ജസ്റ്റിസ് പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മനോരമ ന്യൂസിന്റെ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഭരണഘടന എല്ലാവരുടെയും സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനമാണ്. ഭരണഘടനയില്ലാതെ സ്വാതന്ത്ര്യമില്ല. മതേതരത്വം ഇല്ലാതെ ജനാധിപത്യമില്ല. ഫെഡറലിസമില്ലാതെ മുന്നോട്ടു പോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

മതനിരപേക്ഷതയില്ലാത്ത രാജ്യം ഭിന്നിച്ച് നശിക്കും. ഫെഡറല്‍ തത്വങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഓരോ പ്രദേശത്തെയും വികസന പ്രശ്‌നം കൈകാര്യം ചെയ്യാന്‍ കഴിയാതെയാകും. വൈരുധ്യങ്ങളെ തള്ളിക്കളയുന്ന പ്രതിലോമകരമായ നിലപാടിലേക്ക് രാജ്യം ചുരുങ്ങുന്നതായി പരാതിയുണ്ട്. ചോദ്യങ്ങള്‍ ചോദിക്കുന്നതിന് പകരം മാധ്യമങ്ങള്‍ ചില പ്രത്യേക താല്‍പര്യത്തിന് പിന്നാലെ പോകുന്ന അവസ്ഥ സംസ്ഥാനത്തും കണ്ടുവരുന്നുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.

Related posts

കണിച്ചാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ അന്തര്‍ദേശീയ നഴ്‌സസ് ദിനാചരണം നടത്തി

Aswathi Kottiyoor

വാർഷിക സമ്മേളനവും ഓഫീ സ് ഉദ്ഘാടനവും നാളെ*

Aswathi Kottiyoor

കോ​ഴി​ക്കോ​ട് ഇ​ര​ട്ട സ്ഫോ​ട​നം: പ്ര​തി​ക​ളെ ഹൈ​ക്കോ​ട​തി വെ​റു​തെ​വി​ട്ടു

Aswathi Kottiyoor
WordPress Image Lightbox