24.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • കിളിയന്തറ സർവീസ് സഹകരണ ബാങ്ക് വാർഷികാഘോഷം തുടങ്ങി
Kerala

കിളിയന്തറ സർവീസ് സഹകരണ ബാങ്ക് വാർഷികാഘോഷം തുടങ്ങി

കിളിയന്തറ സർവീസ് സഹകരണ ബാങ്കിന്റെ ഒരു വർഷത്തോളം നീണ്ടുനിൽക്കുന്ന എഴുപതാം വാർഷികാഘോഷം വള്ളിത്തോട് വെച്ച് സ്പീക്കർ എം. ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. ചില സഹകരണ സംഘങ്ങളിലുണ്ടായ തെറ്റായ പ്രവണതകൾ പർവതീകരിച്ച്‌ കാണിക്കുന്നതിന് പിന്നിലെ ലക്ഷ്യം വേറെയാണെന്ന് അദ്ദേഹം പറഞ്ഞു.

ജനജീവിതത്തിന്റെ എല്ലാ മേഖലകളിലും ഒരു ബദൽ പ്രസ്ഥാനമായി സഹകരണ സംഘങ്ങൾ വളർന്നുകഴിഞ്ഞു. ചില സംഘങ്ങളിലുണ്ടായ തെറ്റായ പ്രവണതകൾ എതിർക്കേണ്ടതും അവസാനിപ്പിക്കേണ്ടതും നടപടി സ്വീകരിക്കേണ്ടതുമാണ്. അതിന്റെ പേരിൽ സഹകരണപ്രസ്ഥാനത്തെ ആകെ ആക്രമിക്കാനുള്ള നീക്കമാണ് നടക്കുന്നത്. കേരളത്തിലെ സഹകരണമേഖലയുടെ വളർച്ച പലരെയും അസ്വസ്ഥപ്പെടുത്തുന്നുണ്ട്. സഹകരണമേഖലയെ തകർക്കുന്ന രീതിയിൽ കേന്ദ്രത്തിന്റെ ഇടപെടൽ ഉണ്ടാകുന്നുണ്ട്-സ്പീക്കർ പറഞ്ഞു.

സണ്ണി ജോസഫ് എം. എൽ. എ. അധ്യക്ഷതവഹിച്ച ചടങ്ങിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികളുടെ കലണ്ടർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ പ്രകാശനം ചെയ്തു. സ്ഥാപകാംഗങ്ങളെ പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി ആദരിച്ചു. കേന്ദ്ര-സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് വി. കെ. ജോസഫ് ഉപഹാരസമർപ്പണം നടത്തി.

Related posts

വളപട്ടണത്ത് റെയിൽവേ ട്രാക്കിൽ കല്ല് നിരത്തിയ കുട്ടികൾ പിടിയിൽ.

Aswathi Kottiyoor

ഓൺലൈൻ ഗെയിം നിയന്ത്രണം: ശുപാർശകൾ ഫയലിൽത്തന്നെ

Aswathi Kottiyoor

ജനങ്ങളുടെ പ്രതീക്ഷ എക്കാലവും ഉയർത്തിപ്പിടിച്ചവരാണ് സംസ്ഥാനത്തെ സാമാജികരെന്ന് ഗവർണർ

Aswathi Kottiyoor
WordPress Image Lightbox