ഇരിട്ടി: കിളിയന്തറ സർവ്വീസ് സഹകരണ ബാങ്കിന്റെ ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന 70-ാം വാർഷികാഘോഷത്തിന് തുടക്കമായി. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം സ്പീക്കർ എം. ബി. രാജേഷ് നിർവഹിച്ചു. ചില സഹകരണ സംഘങ്ങളിലുണ്ടായ തെറ്റായ പ്രവണതകൾ പർവ്വതീകരിച്ചു കാണിക്കുന്നതിന് പിന്നിലെ ലക്ഷ്യം വേറെയാണെന്ന് സ്പീക്കർ എം.ബി രാജേഷ് പറഞ്ഞു. ജന ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഒരു ബദർ പ്രസ്ഥാനമായി സഹകരണ സംഘങ്ങൾ വളർന്നു കഴിഞ്ഞു. ചില സംഘങ്ങളിൽ ഉണ്ടായ തെറ്റായ പ്രവണതകൾ എതിർക്കേണ്ടതും അവസാനിപ്പിക്കേണ്ടതും നടപടിസ്വീകരിക്കേണ്ടതുമാണ്. സ്വയം നവീകരിക്കാനും ആധുനികവൽക്കരിക്കുവാനും കഴിയുന്നതുകൊണ്ടാണ്് കേരളത്തിൽ ജനകീയ പ്രസ്ഥാനമായി സഹകരണ പ്രസ്ഥാനങ്ങൾ വളർന്ന് പന്തലിച്ചതെന്ന് സ്പീക്കർ പറഞ്ഞു.
ചടങ്ങിൽ സണ്ണി ജോസഫ് എം എൽ എ അധ്യക്ഷത വഹിച്ചു. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളുടെ കലണ്ടർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ പ്രകാശനം ചെയ്തു. സ്ഥാപക അംഗങ്ങളെ പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി ആദരിച്ചു. കേന്ദ്ര-സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് വി .കെ. ജോസഫ് ഉപഹാര സമർപ്പണം നടത്തി .പായം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എം. വിനോദ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഡ്വ. കെ. ഹമീദ്, കെ. എൻ. പത്മാവതി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മുജീബ് കുഞ്ഞിക്കണ്ടി, മിനി പ്രസാദ്, മുൻ ബാങ്ക് പ്രസിഡന്റുമാരായ സി. കൃഷ്ണൻ മാസ്റ്റർ, ടോം മാത്യു, സഹകരണസംഘം യൂണിറ്റ് ഇൻസ്പെക്ടർ പി. ജയശ്രീ, ബാങ്ക് ഓഡിറ്റർ ബി. എം. ജയകൃഷ്ണൻ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സക്കീർ ഹുസൈൻ, എം. എസ്. അമർജിത്ത് , എൻ .ഐ. സുകുമാരൻ, അൽഫോൺസ് മാസ്റ്റർ , പി .കെ. ചന്ദ്രൻ , അജയൻ പായം , വി. ബാലകൃഷ്ണൻ, കെ .ആർ. ശ്രീധരൻ , കെ .സി. ജോസഫ് മാസ്റ്റർ, കെ .പി. റാഫി, സജി പി മാത്യു എന്നിവർ സംസാരിച്ചു .ബാങ്ക് പ്രസിഡന്റ് എൻ. എം. രമേശൻ സ്വാഗതവും സെക്രട്ടറി എൻ. അശോകൻ നന്ദിയും പറഞ്ഞു. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി കാർഷിക സെമിനാർ, കർഷകരെ ആദരിക്കൽ , മുൻകാല ജീവനക്കാരെയും ഭരണസമിതിയെയും ആദരിക്കൽ , മെഗാ മെഡിക്കൽ ക്യാമ്പ് , പ്രവാസി സംഗമം, വ്യാപാരി വ്യവസായി സംഗമം, വിദ്യാർത്ഥി യുവജന സംഗമം, അഖിലേന്ത്യാവോളിബോൾ ടൂർണമെൻറ് എന്നിവയും നടത്തും. മാർച്ച് മാസം വിളംബര ഘോഷയാത്രയോടെ ആഘോഷ പരിപാടികൾ സമാപിക്കും.
previous post